വാടക വീട്ടിൽ വ്യാജവാറ്റ് നടത്തിയ വയോധികയും യുവാവും ഓടി രക്ഷപ്പെട്ടു
text_fieldsരക്ഷപ്പെട്ട ശാന്തമ്മയും കൊച്ചുമോനും
റാന്നി: വാടകവീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തുകയായിരുന്ന സംഘം പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. വെച്ചൂച്ചിറ മണ്ണടിശാല ഓര്‍ത്തഡോക്സ് പള്ളിക്കു സമീപം കാലായില്‍ സേവ്യറിന്റെ ഉടമസ്ഥതയിലുള്ള ലയത്തിലാണ് ചാരായം വാറ്റിയിരുന്നത്.
തിങ്കളാഴ്ച വെളുപ്പിന് നലേമുക്കാലോടെ ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ വെച്ചൂച്ചിറ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പൊലീസിനെ കണ്ട് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
70 വയസ്സോളം പ്രായമുള്ള ശാന്തമ്മ എന്ന സ്ത്രീയും കൊച്ചുമോന് എന്ന യുവാവുമാണ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടത്. ഇവരുടെ പേരിൽ കേസെടുത്തു. 90 ലിറ്റര്‍ കോടയും മൂന്നര ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ നായര്‍, എസ്.ഐ വിമല്‍, എ.എസ്.ഐമാരായ അനില്‍കുമാര്‍, കൃഷ്ണന്‍കുട്ടി, സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍, ഡ്രൈവര്‍ സുബാഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.