അവശനിലയിൽ കണ്ട വയോധികനെ അഗതിമന്ദിരത്തിലേക്ക് മാറ്റി
text_fieldsറാന്നി: അവശനിലയിൽ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ രണ്ടുദിവസമായി ആരും നോക്കാനില്ലാതെ കഴിഞ്ഞുവന്ന വയോധികനെ പഴവങ്ങാടി ആകാശപ്പറവ അഗതിമന്ദിരത്തിൽ എത്തിച്ച് ജനമൈത്രി പൊലീസ്. റാന്നി സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ്കുമാറിെൻറ ഇടപെടലിനെത്തുടർന്ന് റാന്നി ജനമൈത്രി പൊലീസ് അഗതിമന്ദിരത്തിൽ എത്തിക്കുകയായിരുന്നു.
എസ്.ഐ അനീഷ്, ജി.ഡി.പി ജി. ബിജു, ജനമൈത്രി ബീറ്റ് ഓഫിസർമാരായ സുബിൻ, അശ്വധീഷ്, ജോഷി സി. അജിത്ത്, ജനമൈത്രി പൊലീസ് സമിതി കോഓഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, ഹോംഗാർഡ് യു.കെ. നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് അഗതിമന്ദിരത്തിൽ എത്തിച്ചത്. വ്യക്തിയുടെ മേൽവിലാസം തമ്പി കേശവൻ (83), തോട്ടപ്പുഴശ്ശേരി കാവുംമണ്ണിൽ, നെടുമ്പ്രയർ എന്നാണ് പറയുന്നത്.

