Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightടാറിങ്​ കഴിഞ്ഞു;...

ടാറിങ്​ കഴിഞ്ഞു; വൈദ്യുതി തൂണുകൾ നടുറോഡിൽ

text_fields
bookmark_border
electric post in the middle of road
cancel
camera_alt

പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ പാ​ത​യി​ൽ പ്ലാ​ച്ചേ​രി ഭാ​ഗ​ത്ത് റോ​ഡി​ൽ നി​ൽ​ക്കു​ന്ന വൈ​ദ്യു​തി പോ​സ്​​റ്റ്​

റാ​ന്നി: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യു​ടെ ആ​ദ്യ​ഘ​ട്ടം ടാ​റി​ങ്​ ക​ഴി​ഞ്ഞെ​ങ്കി​ലും വൈ​ദ്യു​തി തൂ​ണു​ക​ൾ റോ​ഡി​ൽ ത​ന്നെ. തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​തെ​യാ​ണ് റോ​ഡ് പ​ണി ന​ട​ത്തി​യ​ത്. പ്ലാ​ച്ചേ​രി ഭാ​ഗ​ത്താ​ണ് റോ​ഡി​ൽ പോ​സ്​​റ്റ്​ നി​ൽ​ക്കു​ന്ന​ത്.

പോ​സ്​​റ്റ്​ മാ​റ്റാ​ൻ വീ​ണ്ടും റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. കോ​ടി​ക​ൾ മു​ട​ക്കി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന സം​സ്ഥാ​ന പാ​ത​യു​ടെ തു​ട​ക്ക​ത്തി​ലേ​യു​ള്ള ഗ​തി​കേ​ടി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. ഇ​പ്പോ​ൾ വൈ​ദ്യു​തി തൂ​ൺ നി​ൽ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഓ​ട​ക​ളും സ്ലാ​ബു​ക​ളും മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി പ്ലാ​ച്ചേ​രി​യി​ൽ സം​സ്ഥാ​ന പാ​ത​യോ​ടു ചേ​ർ​ന്ന് റീ​ത്ത് സ​മ​ർ​പ്പി​ച്ച്​ പ്ര​തി​ഷേ​ധി​ച്ചു. ജോ​മോ​ൻ ചാ​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ത്ത​മ​ൻ, ഷേ​ർ​ളി ജോ​ർ​ജ്. സാം​ജി ഇ​ട​മു​റി, അ​ൻ​സ​ൻ തോ​മ​സ്, ഉ​ഷ, അ​ന​ഘ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric postRoad Tarring
News Summary - Tarring completed; electric post is in the middle of the road
Next Story