യാത്രക്കാർക്ക് ഭീഷണിയായി ഇടമുറിയിൽ തെരുവുനായ്ക്കൾ
text_fieldsഇടമുറിയിൽ അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടം
റാന്നി: ഇടമുറിയിലും പരിസരത്തും തെരുവുനായ് ശല്യം വർധിച്ചു. സ്കൂള്‍ കുട്ടികളടക്കം വഴിയാത്രക്കാര്‍ ഇവയെ ഭയന്നാണ് സഞ്ചരിക്കുന്നത്. ശല്യം രൂക്ഷമായതോടെ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
തോമ്പിക്കണ്ടം മുതല്‍ ഇടമുറി ജങ്ഷന് വരെയാണ് ഇവയുടെ ശല്യം രൂക്ഷം. റബര്‍ബോര്‍ഡ് വക തോട്ടത്തില്‍ തള്ളുന്ന മാലിന്യമാണ് ഇവയെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. അടുത്തിടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ് കടിച്ച് മുറിവേല്പിച്ച സംഭവം ഉണ്ടായിരുന്നു. പരാതികള്‍ ഉയര്‍ന്നതോടെ മുമ്പ് നായകളെ പിടികൂടി വന്ധ്യംകരിച്ചിരുന്നു.
ഇങ്ങനെ പിടികൂടിയവയെ വന്ധ്യംകരിച്ചശേഷം വീണ്ടും ഇവിടെത്തന്നെ കൊണ്ടുവന്നുവിട്ടതായും നാട്ടുകാര്‍ ആരോപിക്കുന്നു. ശല്യം വർധിച്ചതോടെ കുട്ടികളെ ഒറ്റക്ക് സ്കൂളില്‍ വിടാന്‍ മടിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏതുസമയവും നായകളുടെ ആക്രമണം ഭയന്നാണ് ജനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

