ബൂത്ത് കെട്ടിടത്തിന് പിന്നിൽ മദ്യപിച്ചു; റിട്ടേണിങ് ഓഫിസർ അറസ്റ്റിൽ
text_fieldsറാന്നി: വോട്ടെടുപ്പിനുശേഷം ബൂത്ത് കെട്ടിടത്തിന് പിന്നില്‍ മദ്യപിച്ചതിന് അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസറെ പൊലീസ് അറസ്റ്റ് ചെയ്തു.
വെച്ചൂച്ചിറ കോളനി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലെ ബൂത്തില്‍ സന്ദര്‍ശനത്തിന് എത്തിയ വെച്ചൂച്ചിറ പഞ്ചായത്ത് സെക്രട്ടറിയാണ് അറസ്റ്റിലായത്.
വോട്ടെടുപ്പിനുശേഷം സ്കൂള്‍ കെട്ടിടത്തിന് പിന്നിലിരുന്ന് മദ്യപിച്ചത് ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ വെച്ചൂച്ചിറ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം രാത്രി വൈകി ജാമ്യത്തില്‍ വിട്ടു. റിപ്പോര്‍ട്ട് തയാറാക്കി വരണാധികാരിക്കും കലക്ടര്‍ക്കും നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

