Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറുകൾ കൂട്ടിയിടിച്ച് അപകടം

text_fields
bookmark_border
ഉതിമൂട്ടിൽ വാഹനാപകടം തുടർക്കഥ
car accident in uthimood 87
cancel

റാന്നി: പുനലൂർ - മൂവാറ്റുപുഴ റോഡിൽ ഉതിമൂട്ടിൽ അപകടങ്ങൾ തുടർകഥയാകുന്നു. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ ഉതിമൂടിനു സമീപം കാറുകൾ കൂട്ടിയിടിച്ചു അപകടമുണ്ടായി.

റാന്നി ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ കാറും പത്തനംതിട്ടയിൽ നിന്ന് റാന്നി ഭാഗത്തേക്ക്‌ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഒരു കാർ മൂന്നാറിൽ നിന്ന് വരികയായിരുന്നു. പരിക്കേറ്റവരെ പത്തനംതിട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർച്ചയായ നാലാം ദിവസമാണ് ഇവിടെ അപകടമുണ്ടാകുന്നത്. അമിത വേഗതയിൽ അശ്രദ്ധയോടെ വാഹനം ഓടിക്കുന്നതാണ് പലപ്പോഴും അപകടത്തിന് കാരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ranni Uthimood car accident
Next Story