Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_right'വസ്ത്രം നൽകിയാൽ...

'വസ്ത്രം നൽകിയാൽ പാവങ്ങളുടെ വിശപ്പകറ്റാം' പദ്ധതി റാന്നിയിൽ

text_fields
bookmark_border
Ranni plans to provide feed the poor
cancel
camera_alt

റാ​ന്നി​യി​ൽ ആ​രം​ഭി​ക്കു​ന്ന ‘വ​സ്ത്ര​ബാ​ങ്ക് വേ​ഴ്സ​സ് ഭ​ക്ഷ​ണ ബാ​ങ്ക്’ പ​ദ്ധ​തി അ​വ​ലോ​ക​നം ഫാ.​ഡേ​വി​സ് ചി​റ​മേ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന​പ്പോ​ൾ

റാ​ന്നി: ദാ​ന​മാ​യി ന​ൽ​കു​ന്ന ഓ​രോ ന​ല്ല വ​സ്ത്ര​വും വി​ശ​ക്കു​ന്ന​വ​ന് മു​ന്നി​ൽ ഭ​ക്ഷ​ണ​മാ​യി മാ​റു​ന്ന പ​ദ്ധ​തി​ക്ക് റാ​ന്നി​യി​ൽ തു​ട​ക്കം. ഫാ.​ഡേ​വി​സ് ചി​റ​മേ​ൽ ജീ​വ​കാ​രു​ണ്യ നി​ധി ന​ട​പ്പാ​ക്കു​ന്ന ക്ലോ​ത്ത് ബാ​ങ്ക് വേ​ഴ്സ​സ് ഫു​ഡ് ബാ​ങ്ക് എ​ന്ന പ​ദ്ധ​തി​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ സ്ഥാ​പ​ക​ൻ ഫാ.​ഡേ​വി​സ് ചി​റ​മേ​ൽ ര​ക്ഷാ​ധി​കാ​രി​യാ​യ തൃ​ശൂ​ർ കൊ​ര​ട്ടി കേ​ന്ദ്ര​മാ​ക്കി​യു​ള്ള ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് റാ​ന്നി അ​ങ്ങാ​ടി നാ​ക്കോ​ല​ക്ക​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് കെ​യ​ർ സെൻറ​റു​മാ​യി കൈ​കോ​ർ​ത്താ​ണ് ക്ലോ​ത്ത് ബാ​ങ്ക് കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​തെ​യി​രി​ക്കു​ന്ന​തും പു​തി​യ​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ​ന​ശാ​ല​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് ചെ​റി​യ വി​ല​യ്ക്ക് ന​ൽ​കി ആ ​പ​ണം ഉ​പ​യോ​ഗി​ച്ച് തെ​രു​വോ​ര​ങ്ങ​ളി​ലും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലു​മൊ​ക്കെ അ​ന്ന​ദാ​നം ന​ട​ത്തു​ന്ന​താ​ണ് പ​ദ്ധ​തി.

ഗു​ണ​മേ​ന്മ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കും ചു​രു​ങ്ങി​യ ചെ​ല​വി​ൽ വാ​ങ്ങാ​നാ​കും. കൊ​ര​ട്ടി, തൃ​ശൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, കോ​ട്ട​യം, മീ​ന​ങ്ങാ​ടി, മൂ​വാ​റ്റു​പു​ഴ തു​ട​ങ്ങി എ​ട്ട് കേ​ന്ദ്ര​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കേ​ന്ദ്ര​മാ​ണ് റാ​ന്നി അ​ങ്ങാ​ടി നാ​ക്കോ​ല​ക്ക​ൽ സെൻറ​റി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ഭാ​ര​വാ​ഹി​സ്ഥാ​ന​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു​പ​റ്റം ആ​ളു​ക​ളാ​ണ് ഓ​രോ സ്ഥ​ല​ത്തും മു​ൻ​കൈ​യെ​ടു​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം വ​സ്ത്ര​ബാ​ങ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. വ​സ്ത്ര​ങ്ങ​ൾ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നാ​ക്കോ​ല​ക്ക​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ സെൻറ​റി​ലോ (ഫോ​ൺ: 9400926168) മാ​മു​ക്ക് ഗു​ഡ് സ​മ​രി​റ്റ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യി​ലോ (ഫോ​ൺ: 8547224211) ഏ​ൽ​പി​ക്കാം. അ​വ​ലോ​ക​ന​യോ​ഗം ഫാ.​ഡേ​വി​സ് ചി​റ​മേ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് മാ​ത്യു നാ​ക്കോ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യി മാ​ത്യൂ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ൽ, തോ​മ​സ് മാ​മ്മ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ, എം.​ഡി. രാ​ജ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ ജോ​സ്, ഡോ.​ജ​ൻ​സി ബ്ല​സ​ൻ, റേ​ച്ച​ൽ വ​ർ​ഗീ​സ്, അ​ന്ന​മ്മ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Provertyfood
News Summary - Ranni plans to provide feed the poor
Next Story