Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാന്നിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മുറിയിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
ranni blast
cancel
camera_altറാന്നിയിൽ സ്ഫോടനം നടന്ന മുറിയിൽ​ പൊലീസ് പരിശാധന നടത്തുന്നു

റാന്നി: റാന്നിയിൽ ഇതര സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. റാന്നി ഹെഡ് പോസ്റ്റോഫിസിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ് സ്ഫോടനം നടന്നത്. ഇന്ന് രാത്രി 9.15ഓടെ വൻശബ്ദത്തിൽ പൊട്ടിത്തെറി നടക്കുകയായിരുന്നു.

മുറിയുടെ കതക് ദൂരേക്ക് തെറിച്ചു പോയി. ഒരാളെ ഗുരുതര പരിക്കുകളോടെ റാന്നി താലൂക്കിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിയില്ല.

പൊലീസ് സംഭവസ്ഥലത്ത് എത്തി മുറി സീൽ ചെയ്ത് പരിശോധന നടത്തുന്നുണ്ട്. ഒരാൾ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ഗ്യാസ് അടുപ്പിനും സിലണ്ടറിനും കേടുപാടില്ലെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ranni blast one injured
Next Story