Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴതെ തുടർന്ന് വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു; ഭീതിയോടെ കുടുംബം
text_fieldsbookmark_border
റാന്നി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് വീടിൻ്റെ മുൻവശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. പഴവങ്ങാടി മോതിരവയൽ പുലിപ്പാറയിൽ കൃഷ്ണൻകുട്ടിയുടെ വീടിൻ്റെ മുൻ വശത്തെ ഭിത്തിയാണ് കഴിഞ്ഞ ദിവസം പുലർച്ച മൂന്ന് മണിയോടെ ഇടിഞ്ഞു വീണത്.
10 അടിയോളം പൊക്കമുള്ള കയ്യാല കെട്ടാണ് 12 അടിയോളം നീളത്തിൽ നിലം പൊത്തിയത്. സംഭവത്തിന് പിന്നാലെ കൃഷ്ണൻകുട്ടിയും കുടുംബവും ഭീതിയിലാണ്. വീടിെൻറ മുറ്റത്തോട് ചേർന്ന ഭിത്തിയായതിനാൽ അപകട സാധ്യത കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

