ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് വൈദ്യുതി തൂണ് വീണു
text_fieldsപി.എം റോഡിൽ റാന്നി മിനി സിവിൽ സ്റ്റേഷനുസമീപം
വൈദ്യുതി പോസ്റ്റ് ഓട്ടോയിലേക്ക് വീണപ്പോൾ
റാന്നി: ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് വൈദ്യുതി തൂണ് വീണ് അപകടം. മിനി സിവില്‍ സ്റ്റേഷനു മുന്നിലാണ് വൈദ്യുതി തൂണ് ഓട്ടോയുടെ അകത്തേക്ക് വീണത്. സംഭവത്തിൽ ഡ്രൈവർ മന്ദിരം വരിക്കോലിൽ പ്രവീണ്‍കുമാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണത്തിെൻറ ഭാഗമായി വൈദ്യുതി തൂണ് മാറ്റിയപ്പോഴാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ റാന്നിക്ക് പോകുമ്പോഴായിരുന്നു സംഭവം. തൂണ് മാറ്റുന്നതിനിടെ കയര്‍പൊട്ടി ഓട്ടോയുടെ ഉള്ളിലേക്ക് വീഴുകയായിരുന്നു. ഓട്ടോക്ക് കേടുപാടുകള്‍ സംഭവിച്ചു. ഓട്ടോയിൽ യാത്രക്കാർ ഇല്ലായിരുന്നു. റോഡിന് വീതികൂട്ടിയതോടെ പഴയ കോണ്‍ക്രീറ്റ് തൂണുകള്‍ റോഡിന് വശത്തേക്ക് മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയാണ്.

