റോഡിൽ ‘സൗജന്യ ഉറവ’; ജല അതോറിറ്റി വക പൈപ്പ് ലൈൻ പൊട്ടി ജലം പാഴായിട്ടും നടപടി വൈകുന്നു
text_fieldsഇട്ടിയപ്പാറ കോളജ് റോഡിൽ മത്സ്യഫെഡ് ഫിഷ് മാർട്ടിന് മുന്നിൽ പൈപ്പ് പൊട്ടിയുണ്ടായ വെള്ളക്കെട്ട്
റാന്നി: ഇട്ടിയപ്പാറയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നു. ഇട്ടിയപ്പാറ സെൻട്രൽ ജങ്ഷനിലാണ് ഏറ്റവുമൊടുവിലത്തെ സംഭവം. വേനൽക്കാലത്ത് റാന്നിയിലെ ഉയർന്ന പ്രദേശങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം നേരിടുമ്പോഴാണ് അധികൃതരുടെ അനാസ്ഥ.
ജനങ്ങൾക്ക് പ്രയോജനകരമാവേണ്ട പദ്ധതികളുടെ തകരാർ പരിഹരിക്കാൻ അധികൃതർ തയാറാവുന്നില്ലെന്നാണ് പരാതി. ഇട്ടിയപ്പാറ കോളജ് റോഡിൽ മത്സ്യഫെഡ് ഫിഷ് മാർട്ടിന്റ മുന്നിലാണ് പൈപ്പ് പൊട്ടിയത്. ഇവിടെയാണ് ഓട്ടോറിക്ഷ സ്റ്റാൻഡുമുള്ളത്.വെള്ളം റോഡിലൂടെ ഒഴുകുന്നത് വാഹന, കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

