Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാങ്കൽപിക ചന്ദ്രയാത്ര നടത്തി പഴവങ്ങാടി സ്കൂൾ കുട്ടികൾ

text_fields
bookmark_border
സാങ്കൽപിക ചന്ദ്രയാത്ര നടത്തി പഴവങ്ങാടി സ്കൂൾ കുട്ടികൾ
cancel
camera_alt

ചാ​ന്ദ്ര ദി​നാ​ച​ര​ണ​ഭാ​ഗ​മാ​യി പ​ഴ​വ​ങ്ങാ​ടി ഗ​വ. യു.​പി സ്കൂ​ളി‍െൻറ സാ​ങ്ക​ൽ​പി​ക ച​ന്ദ്ര യാ​ത്ര​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ നി​വേ​ദി​ത എം, ​ആ​ഷ്‌​ലി​ൻ ബോ​സ്, അ​ന​ന്യ സ​ജി എ​ന്നി​വ​ർ

Listen to this Article

റാന്നി: മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതി‍െൻറ ഓർമ പുതുക്കുന്ന ചാന്ദ്രദിനാചരണത്തിന് മുന്നോടിയായി ചന്ദ്രനിലേക്ക് സാങ്കൽപിക യാത്ര നടത്തി പഴവങ്ങാടി ഗവ. യു.പി സ്കൂളിലെ വിദ്യാർഥിനികൾ. ഓഗ്മെന്‍റഡ് റിയാലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നാലര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തയാറാക്കിയത്.

ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റ് കുട്ടികൾക്കും പൊതുസമൂഹത്തിനും നൽകുന്നതിനു വേണ്ടിയാണ് ശാസ്ത്രരംഗം റാന്നി ഉപജില്ല കോഓഡിനേറ്റർ കൂടിയായ സ്കൂൾ അധ്യാപിക എഫ്. അജിനി വിഡിയോ തയാറാക്കിയത്.

ലോക്ക് ഡൗൺ കാലത്തും ടീച്ചർ തയാറാക്കിയ ധാരാളം ലഘു വിഡിയോകൾ വൈറൽ ആയിരുന്നു. ആഷ്‌ലിൻ ബോസ്, നിവേദിത എം, അനന്യ സജി എന്നീ വിദ്യാർഥിനികളാണ് ചന്ദ്രനിലേക്ക് സാങ്കൽപിക യാത്ര നടത്തിയത്. ചാന്ദ്ര ദിന പ്രവർത്തനങ്ങൾക്ക് പ്രഥമാധ്യാപകൻ ഷാജി തോമസ്, എഫ്. അജിനി എന്നിവർ നേതൃത്വം നൽകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pazhavangadi school children made an imaginary journey to the moon
Next Story