Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടമുറിയിൽ ലോറി മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

text_fields
bookmark_border
lorry accident
cancel
camera_alt

മറിഞ്ഞ ലോറി. അപകടത്തിൽ മരിച്ച രത്തന്‍ ബര്‍മന്‍ ഇൻസെറ്റിൽ

റാന്നി: ഇടമുറി പാലത്തിനു സമീപം ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുബാഷ് ബര്‍മന്‍റെ മകന്‍ രത്തന്‍ ബര്‍മന്‍(19) ആണ് മരിച്ചത്.

ഇരുകാലിനും ഗുരുതരമായി പരിക്കേറ്റ വെസ്റ്റ് ബംഗാള്‍ സ്വദേശി സദിയാല്‍ റഹ്മാന്‍റെ മകന്‍ നൂറുല്‍ അമീന്‍ അജാതിനെ (24) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ കുടമുരട്ടി ഉന്നത്താനി സ്വദേശി കെ ജഗദീശന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഇടമുറി പാലം-ഇരപ്പന്‍പാറ-ശാസ്താംകണ്ടം റോഡില്‍ വീടു നിര്‍മ്മാണത്തിന് സിമന്‍റു കട്ടയുമായെത്തിയ ടിപ്പര്‍ ലോറി വശം ഇടിഞ്ഞ് തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഇരപ്പന്‍പാറ സ്വദേശി വിളക്കുമാടം മോനച്ചന്‍റെ വീട്ടിലേക്ക്​ നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

അത്തിക്കയം ശബരി കട്ട കമ്പനിയുടെ ലോറിയും ജീവനക്കാരുമാണ് അപകടത്തില്‍ പ്പെട്ടത്. റാന്നി പൊലീസും അഗ്നിശമന സേനയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ ലോറി ഉയര്‍ത്തിയാണ് നൂറുല്‍ അമീന്‍ അജാത്തിനെ പുറത്തെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one dies in a lorry accident
Next Story