ദുരിതമായി യാത്ര; മാളിയേക്കല്‍ പടി - തിരുവാഭരണ പാത കാടുമൂടി
text_fieldsവൈക്കം ആയുര്‍വേദാശുപത്രി മാളിയേക്കല്‍
പടി തിരുവാഭരണ പാത കാട് മൂടിയപ്പോൾ
റാന്നി: വൈക്കം ആയുര്‍വേദാശുപത്രി മാളിയേക്കല്‍ പടി - തിരുവാഭരണ പാത കാടു മൂടി ഭീതിയിലായി. പരാതി ഏറിയതോടെ കാടുതെളിക്കാമെന്നും ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്യാമെന്നും പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സന്ധ്യ കഴിയുന്നതോടെ ഇവിടം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാകും. എന്നാല്‍ റോഡ് എം.എല്‍.എ ഫണ്ടുപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യാന്‍ തയ്യാറാണെന്നും സ്ഥലം വിട്ടുകൊടുക്കാത്തതാണെന്നും പറയപ്പെടുന്നുണ്ട്. ഇവിടുത്തെ താമസക്കാരുടെ ഏക സഞ്ചാരമാര്‍ഗമാണിത്. റെസിഡന്റ്സ് അസോസിയേഷന് വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.

