തദ്ദേശ പോരാട്ടം; അങ്ങാടിയിൽ ആരെത്തും
text_fieldsറാന്നി: യു.ഡി.എഫിന്റെ ഉരുക്കുകോട്ടയെന്ന വിശേഷണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഴിഞ്ഞുവീണ അങ്ങാടി പഞ്ചായത്തിൽ കനത്ത മത്സരം. യു.ഡി.എഫിനൊപ്പം എക്കാലവും ഉറച്ചുനിന്ന പഞ്ചായത്ത് കഴിഞ്ഞ തവണ ഭരിച്ചത് എൽ.ഡി.എഫായിരുന്നു. ആദ്യം ഭാഗ്യത്തിന്റെ അകമ്പടിയിൽ അധികാരത്തിലേറിയ എൽ.ഡി.എഫ് പിന്നീട് ഉപതെരഞ്ഞെടുപ്പ് ജയത്തിലൂടെ ഭരണം ഉറപ്പിച്ചു.
യു.ഡി.എഫ്- ആറ്, എൽ. ഡി.എഫ്-ആറ്, ബി.ജെ.പി- ഒന്ന് എന്നതായിരുന്നു കക്ഷിനില. നറുക്കെടുപ്പിലൂടെ ബിന്ദു റെജി (സി.പി.എം) പ്രസിഡന്റും എം.എം.മുഹമ്മദ് ഖാൻ (കോൺ.) വൈസ് പ്രസിഡൻറുമായി. കോൺഗ്രസ് അംഗം രാജിവെച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചു. പിന്നാലെ മുഹമ്മദ് ഖാൻ സ്ഥാനം രാജിവച്ചു. പിന്നീട് പി.എസ്.സതീഷ് കുമാർ (സി.പി. ഐ ) വൈസ് പ്രസിഡന്റായി. ഇപ്പോൾ ബിച്ചു ഐക്കാട്ടുമണ്ണിലാണ് (സി.പി.എം) വൈസ് പ്രസിഡന്റ്. ഇത്തവണ 14 വാർഡിലേക്ക് 40 സ്ഥാനാർഥികളാണുള്ളത്.
അഞ്ചു പേർ മത്സരിക്കുന്ന പുല്ലമ്പള്ളി (14) വാർഡിലാണ് കൂടുതൽ സ്ഥാനാർഥികൾ. അഞ്ചിടത്ത് യു.ഡി.എഫും എൽ.ഡി.എഫും നേർക്കുനേർ പോരാട്ടമാണ്. എട്ടിടത്തു ത്രികോണ മത്സരം. പ്രസിഡന്റ് ബിന്ദു റെജി, അംഗങ്ങളായ ബി. സുരേഷ്, ജെവിൻ വിൽസൺ, ഷൈനി മാത്യു എന്നിവർ വീണ്ടും ജനവിധി തേടുന്നുണ്ട്. മൂന്നു മുൻ എം.എൽ.എമാരുടെ വീട് ഉൾപ്പെടുന്ന പഞ്ചായത്താണിത്. പരേതരായ സണ്ണി പനവേലിൽ, റേച്ചൽ സണ്ണി പനവേലിൽ എന്നിവർ അങ്ങാടി സ്വദേശികളായിരുന്നു. കാൽ നൂറ്റാണ്ട് റാന്നിയെ പ്രതിനിധീകരിച്ച സി.പി.എം ജില്ല സെക്രട്ടറി രാജു ഏബ്രഹാമും ഇവിടെയാണു താമസം.
മുസ്ലിംലീഗ് ജില്ല പ്രസിഡൻറിന്റെ നാടും ഇവിടെയാണ്. എന്നാൽ, ലീഗിന് സീറ്റില്ല. സീറ്റ് ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്ന ലീഗിനെ കൊറ്റനാട് ബ്ലോക്ക് ഡിവിഷൻ നൽകി കോൺഗ്രസ് അനുനയിപ്പിച്ചു. കോട്ടാങ്ങലിലും രണ്ടു വാർഡ് നൽകി.
സ്ഥാനാർഥികൾ
1(നെല്ലിക്കമൺ): ബിൻസി ബിജിലി (കോൺ.), ഷൈനി മാത്യു (എൽ.ഡി.എഫ് സ്വത.)
2(ചവറംപ്ലാവ്): എം.കെ.ഓമന (ഓമന രാജൻ-സി.പി.എം), ജോജി മാത്യു (കോൺ), പി.എസ്. സുജല (ബി.ജെ.പി)
3(മണ്ണാരത്തറ): അജി വർഗീസ് (കോൺ.), ജിനു ടി. തോമസ് (എൽ.ഡി.എഫ് സ്വത.), ഷിബു സാമുവൽ (സ്വത.)
4(വലിയകാവ്): അമ്പിളി സ്കറിയ (അമ്പിളി ഷിബു-സി.പി.ഐ), ജൂലി അനിൽ (കോൺ.)
5 ഈട്ടിച്ചുവട്: വി.ആർ.അനിൽകുമാർ (ബി.ജെ.പി), വി.എ. ഏബ്രഹാം (അനി വലിയകാല-കോൺ.), രെജു ഫിലിപ് (രെജു പീടികയിൽ-എൽ.ഡി.എഫ് സ്വത.)
6 (പുള്ളോലി): മധുസൂദനൻപിള്ള (ബി.ജെ.പി), വൈശാഖ് ഗോപിനാഥ് (സി.പി.എം), പി.എം.ഷംസുദീൻ (കോൺ.)
7(കരിങ്കുറ്റി): ദീപ സജി (കോൺ), ബിന്ദു റെജി വളയനാട്ട് (സി.പി.എം)
8(അങ്ങാടി ടൗൺ): എം.കെ.പ്രമീള (ബി.ജെ.പി), ജെ. ബിജു (കോൺ.), എം.ആർ. വൽസകുമാർ (സി.പി.എം)
9(മേനാതോട്ടം): പ്രീത (കോൺ), മിനി ഏബ്രഹാം (എൽ.ഡി.എഫ് സ്വത.)
10(പുല്ലൂപ്രം നോർത്ത്): അശ്വതി മെറിൻ രാജു (മെറിൻ അനീഷ്-കേ. കോൺ-എം), ഓമന (ബി.ജെ.പി), സുബി ജോയി (കോൺ)
11(പുല്ലൂപ്രം സൗത്ത്): അജയൻ എസ്. പണിക്കർ (സി.പി.എം), പി.ആർ. മധുസൂദനൻ നായർ (ബി.ജെ.പി), ബി. സുരേഷ് (കോൺ.)
12(വരവൂർ): കെ.ആർ. ആശ ചന്ദ്രൻ (ബി.ജെ.പി), ആൻസി ജേക്കബ് (ആൻസി മേനായത്തിൽ-എൽ.ഡി.എഫ് സ്വത.), ശോഭ (കോൺ.)
13(പൂവന്മല): ഇന്ദിര (കോൺ.), ബ്ലസൻ ജോർജ് (സി.പി.എം), ചന്ദ്രമോഹൻ (ബി.ജെ.പി)
14. പുല്ലമ്പള്ളി: ജെവിൻ കെ. വിൽസൺ (ജെവിൻ കാവുങ്കൽ-കോൺ.), ജോമോൻ ഏബ്രഹാം (സി.പി.എം), രാധാകൃഷ്ണൻ (ബി.ജെ.പി), ജി. വിനോദ്കുമാർ (സ്വത.), റെഞ്ചൻ ഏബ്രഹാം (റെഞ്ചൻ പുല്ലിൽ-എ.എ.പി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

