കോവിഡ് ബാധിച്ച് മരിച്ച വയോധികയെ കെ.എസ്.യു പ്രവർത്തകർ സംസ്കരിച്ചു
text_fieldsവയലത്തലയിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്കരിക്കുന്നു
റാന്നി: വയലത്തലയിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ നേതൃത്വം നൽകി കെ.എസ്.യു റാന്നി നിയോജക മണ്ഡലം കമ്മിറ്റി. ചെറുകോൽ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെംബർ ജിജി ജോൺ, യൂത്ത് കോൺഗ്രസ് ചെറുകോൽ മണ്ഡലം പ്രസിഡൻറ് റോഷൻ കൈതക്കുഴി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എബ്രഹാം തോമസ് എന്നിവർ ഇടപ്പെട്ട് ക്രമീകരണങ്ങൾ ചെയ്തു.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സേവ്യർ സെബാസ്റ്റ്യൻ, ജുബിൻ കീക്കോഴൂർ, ജോയൽ ഇടമണ്ണിൽ, ഫെബിൻ ജെയിംസ്, ജോൺസൻ ജോർജ് എന്നിവർ ചേർന്ന് കോഴഞ്ചേരി ജില്ല ആശുപത്രിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി പള്ളി സെമിത്തേരിയിൽ എത്തിച്ച് സംസ്കരിച്ചു.
ഇടവക വികാരി ഫാ. ബാബു പി. കുളത്താങ്കൽ, ഫാ. ജോജി ജേക്കബ് എന്നിവർ സംസ്കാരശുശ്രൂഷക്ക് നേതൃത്വം നൽകി.

