ഗവിയിലേക്കും പരുന്തുംപാറയിലേക്കും കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര
text_fieldsറാന്നി: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ റാന്നി യൂനിറ്റിൽനിന്ന് ഗവിയിലേക്കും പരുന്തുംപാറയിലേക്കും ഉല്ലാസയാത്ര നടത്തുന്നു. ഈമാസം 28ന് രാവിലെ 6.30ന് റാന്നിയിൽനിന്ന് പുറപ്പെട്ട് ആങ്ങമൂഴി വഴി ഗവിയിലെത്തി പരുന്തുംപാറ സന്ദർശിച്ച് എരുമേലി വഴി തിരികെ റാന്നിയിൽ രാത്രി എട്ടിന് എത്തുന്നവിധമാണ് ട്രിപ് ക്രമീകരിച്ചിട്ടുള്ളത്. ഉച്ചഭക്ഷണം, ഗവി ബോട്ടിങ് ഉൾപ്പെടെ 1400 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്.
രാവിലത്തെ ഭക്ഷണത്തിന്റെ ചെലവ് സ്വയം വഹിക്കണം. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. എന്നാൽ, ഉച്ചഭക്ഷണം ആവശ്യമെങ്കിൽ ചെലവ് വഹിക്കണമെന്ന് കെ.എസ്.ആർ.ടി.സി റാന്നി യൂനിറ്റ് കോഓഡിനേറ്റർ അറിയിച്ചു. ഫോൺ: 9446670952.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

