കേരളം തൊഴിലവസരങ്ങളുടെ ദേശീയ ഹബ്ബാകുന്നു -രാജു എബ്രഹാം
text_fieldsറാന്നി: കേരളം തൊഴിലവസരങ്ങളുടെ ദേശീയ ഹബ്ബായി മാറുന്നുവെന്ന് മുൻ എം.എൽ.എ രാജു എബ്രഹാം . പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് സംഘടിപ്പിച്ച മെഗാ എഡ്യു കാര്‍ണിവൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക തൊഴിലവസരങ്ങളും, കോഴ്സുകളും ഒരു പ്രദർശനം പോലെ കോളേജിലെ വിദ്യാർഥികൾ തന്നെ ഗ്രാമീണർക്കിടയിൽ അവതരിപ്പിച്ചത് മാതൃകാപരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സെന്റ് ആന്റണീസ് കോളേജിലെ എ.ഐ, റോബോട്ടിക്സ്, ഫാഷൻ ഡിസൈനിംഗ്, ഹോട്ടൽ മാനേജ്മെന്റ്, സൈക്കോളജി, സി.എം.എ, എ.സി.സി.എ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോഗ്രാം അനുകരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റിയിൽ നിന്നും പുസ്തകത്താളുകളിൽ നിന്നും പഠിക്കുന്നവ പ്രായോഗിക തലത്തിൽ എത്തിച്ച സെന്റ് ആന്റണീസ് കോളേജിലെ വിദ്യാർത്ഥികളെ പ്രശംസിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പത്താം ക്ലാസ് വിഭാഗത്തിൽ ഫുൾ എ പ്ലസ് കിട്ടിയ 361 വിദ്യാർത്ഥികളെയും, ഹയർ സെക്കൻഡറി തലത്തിൽ 712 വിദ്യാർത്ഥികളെയും മൊമെന്റോ നൽകി ആദരിച്ചു. റവ. ഡോ. നിരപ്പേൽ ബിസിനസ് ഐക്കൺ ഓഫ് ദി ഇയർ അവാര്‍ഡ് ഓക്സിജന്‍ സി.ഇ.ഒ ഷിജോ കെ തോമസിനും, റവ. ഡോ. നിരപ്പേൽ എഡ്യൂക്കേഷണൽ ഐക്കൺ ഓഫ് ദി ഇയർ അവാര്‍ഡ് ആനക്കല്‍ സെന്റ് ആന്റണീസ് പബ്ലിക് സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ആന്റണി തോക്കനാട്ടിനും സമ്മാനിച്ചു. സ്പാഗോ ഇന്റർനാഷണൽ സി.ഇ.ഒ ബെന്നി തോമസ് നേതൃത്വം നല്‍കിയ മോട്ടിവേഷണൽ ക്ലാസ്സും, ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി നേതൃത്വം നൽകിയ കരിയർ ഗൈഡൻസ് ക്ലാസും ഉണ്ടായിരുന്നു മെഗാ എഡ്യു കാര്‍ണിവലില്‍ രാജു എബ്രഹാം എക്സ്. എം.എൽ.എ, സിനി ആർട്ടിസ്റ്റ് ഡയാന ഹമീദ്, പ്രജ്ഞാനാനന്ദ തീർത്ഥ പാദസ്വാമികൾ, റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി ബി സതീഷ് കുമാർ, ആനക്കല്‍ സെന്റ് ആന്റണീസ് പബ്ലിക് സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ആന്റണി തോക്കനാട്ട്, ഓക്‌സിജൻ ഗ്രൂപ്പ് ഫൗണ്ടർ ആൻ്റ് സി.ഇ.ഓ ഷിജോ കെ തോമസ്, അജയ് ഹാച്ചറീസ് സി.ഇ.ഒ പി .വി ജയന്‍, പി. റ്റി. എ പ്രസിഡന്റ് . ജോര്‍ജ് കൂരമറ്റം, കൺവീനർമാരായ ജോസ് ആന്റണി, റ്റിജോ മോൻ ജേക്കബ്, സുപർണ്ണ രാജു, രതീഷ് പി ആർ, ജസ്റ്റിൻ ജോസ്, അഞ്ജലി ആര്‍ നായര്‍, ഷാന്റിമോള്‍ എസ്, കിഷോർ ബേബി, ജിനു തോമസ്, ക്രിസ്റ്റി ജോസ്, ഡോ. ഷിജിമോള്‍ തോമസ് എന്നിവരും സംസാരിച്ചു.
മെഗാ എഡ്യു കാര്‍ണിവലിനോട് അനുബന്ധിച്ച് ഫാഷന്‍ ടെക്നോളജി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മെഗാ ഫാഷൻ ഷോയും, ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന ഫുഡ് ഫെസ്റ്റും, മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന കോര്‍പ്പറേറ്റ് വോക്കും. കമ്പ്യൂട്ടർ വിഭാഗത്തിന്റെ നേതൃത്വത്തിൽ എ.ഐ ആൻറ് റോബോട്ടിക്സ് എക്സിബിഷനും, എവിയേഷന്‍ ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന സ്റ്റാളുകളും, സൈക്കോളജി വിഭാഗം ഒരുക്കുന്ന സ്റ്റാളുകളും ഉണ്ടായിരുന്നു. കോളേജിലെ വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ റോബോട്ടുകളുടെ പ്രദർശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

