Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightറോഡ്​ നിർമാണത്തിലെ...

റോഡ്​ നിർമാണത്തിലെ അപാകത; ഗവ. എൽ.പി സ്​കൂൾ മുറ്റം ചളിക്കുളം

text_fields
bookmark_border
റോഡ്​ നിർമാണത്തിലെ അപാകത;  ഗവ. എൽ.പി സ്​കൂൾ മുറ്റം ചളിക്കുളം
cancel

റാ​ന്നി: വൈ​ക്കം സ്കൂ​ളി​െൻറ ന​ല്ലൊ​രു പ​ങ്ക് സ്ഥ​ലം റോ​ഡ്​ നി​ർ​മാ​ണ​ത്തി​ന്​ ഏ​റ്റെ​ടു​ത്ത​തി​ന്​ പി​ന്നാ​ലെ അ​ശാ​സ്ത്രീ​യ ക​ലു​ങ്കു നി​ർ​മാ​ണം സ്കൂ​ളി​െൻറ ഭാ​വി​യെ ബാ​ധി​ക്കു​ന്നു. റോ​ഡ് വി​ക​സ​ന​ത്തെ തു​ട​ർ​ന്ന് കു​റ​ഞ്ഞ പോ​യ മു​റ്റം ഇ​പ്പോ​ൾ ച​ളി​ക്കു​ള​മാ​യി . പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ വൈ​ക്കം കു​ത്തു​ക​ല്ലു​ങ്ക​ല്‍ പ​ടി​യി​ലെ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ അ​പാ​ക​ത ആ​രോ​പി​ക്കു​ന്ന​ത്. വൈ​ക്കം ഗ​വ.​എ​ല്‍.​പി സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ മ​ധ്യ​ത്തി​ലൂ​ടെ​യാ​ണ് പ​ഴ​യ ക​ലു​ങ്ക് സ്ഥാ​പി​ച്ചി​രു​ന്ന​ത്.

നി​ല​വി​ലെ ര​ണ്ടു ക​ലു​ങ്കു​ക​ള്‍ അ​ട​യ്ക്കു​ക​യും സ്കൂ​ളി‍െൻറ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളു​ടെ ഇ​ട​യി​ലൂ​ടെ പു​തി​യ വ​ലി​യ ക​ലു​ങ്ക്​ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ മ​ഴ​ക്കാ​ല​ത്ത് കു​ത്തൊ​ഴു​ക്കു​ണ്ടാ​യി ച​ളി വെ​ള്ളം സ്കൂ​ള്‍ മു​റ്റ​ത്ത് കെ​ട്ടി നി​ൽ​ക്കു​ന്നു. മ​ഴ​ക്കാ​ല​ത്ത്​ വെ​ള്ളം സ്കൂ​ളി‍െൻറ മു​റ്റ​ത്തേ​ക്ക് കൂ​ടു​ത​ലാ​യെ​ത്തു​ന്ന​ത് കു​ട്ടി​ക​ളി​ൽ ഭീ​തി​യും വ​രു​ത്തു​ന്നു. മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വെ​ള്ളം സ്കൂ​ളി​ൽ ക​യ​റി നാ​ശ​ന​ഷ്​​ട​ത്തി​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ഇ​തി​നു പു​റ​മെ വെ​ള്ളം ഒ​ഴു​കി​യെ​ത്തി സ്കൂ​ളി​ന്​ പി​ന്നി​ലു​ള്ള ഓ​ട​യി​ല്ലാ​ത്ത തി​രു​വാ​ഭ​ര​ണ പാ​ത ത​ക​രു​ന്ന​തി​നും കാ​ര​ണ​മാ​വു​മെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​സ്കൂ​ളി​ന് സ​മീ​പ​മു​ള്ള പ​ത്ത​ടി​യോ​ളം വീ​തി​യു​ള്ള ക​ലു​ങ്ക് കോ​ണ്‍ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ചു. വാ​ര്‍ഡി‍െൻറ അ​തി​ര്‍ത്തി തോ​ടാ​ണി​ത്.

ഈ ​ക​ലു​ങ്കു​ക​ള്‍ അ​ട​ച്ച​തോ​ടെ പു​തി​യ ക​ലു​ങ്കി​ലേ​യ്ക്കെ​ത്തു​ന്ന വെ​ള്ളം റോ​ഡി​ലേ​യ്ക്കാ​ണെ​ത്തു​ക. തി​രു​വാ​ഭ​ര​ണ പാ​ത എ​ത്തി​ച്ചേ​രു​ന്ന ബ്ലോ​ക്കു​പ​ടി​യി​ലെ കോ​ഴ​ഞ്ചേ​രി-​റാ​ന്നി റോ​ഡി‍െൻറ ഭാ​ഗം ഉ​യ​ര്‍ത്തി​യി​രി​ക്കു​ക​യാ​ണ്.​ഈ വെ​ള്ളം ഒ​ഴു​കി​പ്പോ​വാ​ന്‍ സ്ഥ​ല​മി​ല്ലാ​തെ തി​രു​വാ​ഭ​ര​ണ പാ​ത​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തോ​ടെ ഇ​തു​വ​ഴി സ​ഞ്ചാ​രം അ​സാ​ധ്യ​മാ​കും. സ്കൂ​ളി‍െൻറ മു​റ്റം മു​ഴു​വ​ന്‍ അ​പ​ഹ​രി​ച്ചാ​ണ്​ പു​തി​യ റോ​ഡി‍െൻറ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. മ​ധ്യ​ത്തി​ലൂ​ടെ പു​തി​യ​താ​യി രൂ​പം കൊ​ണ്ട തോ​ടു​കൂ​ടി​യാ​യ​പ്പോ​ള്‍ റാ​ന്നി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന ഗ​വ.​സ്കൂ​ളി‍െൻറ ഖ്യാ​തി സ്ഥ​ല​പ​രി​മി​തി മൂ​ലം വീ​ര്‍പ്പു​മു​ട്ടു​ന്ന​താ​യി. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ.​എ​സ്.​ടി.​പി,പൊ​തു​മ​രാ​മ​ത്ത്,റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു.​എ​ന്നാ​ല്‍, തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും ആ​യി​ല്ല .ന​വം​ബ​റി​ല്‍ സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​മ്പ്​ സ്കൂ​ള്‍ മു​റ്റ​ത്തെ ച​ളി നീ​ക്കി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ളി​ന്​ സ​മീ​പ​മു​ള്ള കൊ​ടും​വ​ള​വ് അ​ള​ന്ന് ക​ല്ലി​ട്ടി​ട്ടും നി​വ​ർ​ക്കാ​ൻ ക​രാ​റു​കാ​ർ ത​യാ​റാ​കു​ന്നി​ല്ല​ന്ന് കാ​ണി​ച്ച് നാ​ട്ടു​കാ​ർ കെ.​എ​സ്.​ടി.​പി ക്ക് ​പ​രാ​തി ന​ൽ​കി. വ​ള​വ് തി​രി​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് സ്കൂ​ളി​െൻറ മു​ൻ​വ​ശ​ത്തേ​ക്ക്​ വീ​ണ് അ​പ​ക​ട​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്​്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - Inadequacies in road construction; Govt. LP School Yard Flood
Next Story