പമ്പാനദിയുടെ തീരത്തു നിന്ന് കേഴയുടേതെന്ന് സംശയിക്കുന്ന കൊമ്പ് കണ്ടെത്തി
text_fieldsകീക്കഴൂർ പേരൂർച്ചാൽ പാലത്തിനു താഴെ നിന്ന് നാട്ടുകാർക്ക് ലഭിച്ച കേഴയുടേതെന്ന് സംശയിക്കുന്ന കൊമ്പും തലയോട്ടിയും
റാന്നി: കീക്കൊഴൂരില്‍ പമ്പാനദിയിൽ പേരൂർച്ചാൽ പാലത്തിന്റെ താഴെ തീരത്തോടു ചേര്‍ന്നു കേഴയുടെയെന്നു സംശയിക്കുന്ന തലയോട്ടിയും കൊമ്പും കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കുളിക്കാൻ പോയ നാട്ടുകാരാണ് ചെളിയിൽ പൂണ്ട രണ്ടെണ്ണത്തിന്റെ തലയും കൊമ്പും കണ്ടത്.
സംഭവമറിഞ്ഞ് ചെറുകോൽ പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് സ്ഥലത്തെത്തുകയും ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. കടുവയുടെ ആക്രമണത്തില്‍ വനത്തില്‍ കൊല്ലപ്പെട്ട മൃഗത്തിന്‍റെ അവശിഷ്ടങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിതാവുമെന്നാണ് പ്രാഥമിക നിഗമനം.
റാന്നി വനം റേഞ്ച് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കരികുളം ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

