Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാതക ശ്മശാനം: റാന്നി, പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് ചരിത്രനേട്ടം

text_fields
bookmark_border
വാതക ശ്മശാനം: റാന്നി, പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് ചരിത്രനേട്ടം
cancel
camera_alt

ജ​ണ്ടാ​യി​ക്ക​ലി​ലെ വാ​ത​ക ശ്മ​ശാ​ന​ത്തി​ന്റെ ട്ര​യ​ൽ റ​ൺ ന​ട​ത്തു​ന്നു

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ ജണ്ടായിക്കലിൽ റാന്നി, പഴവങ്ങാടി, അങ്ങാടി, ചെറുകോൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ നിർമിച്ച വാതക ശ്മശാനത്തിന്റെ ട്രയൽ റൺ നടത്തി. 12 ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചാണ് ട്രയൽ റൺ നടത്തിയത്.

പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാർ, വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷേർളി ജോർജ്, വാർഡ് മെംബർ ഷൈനി രാജീവ്, അംഗങ്ങളായ അനീഷ് ഫിലിപ്പ്, എം.ജി. ശ്രീകുമാർ, റൂബി കോശി, ജിജി വർഗീസ്, കോസ്റ്റ് ഫോർഡ് കോഓഡിനേറ്റർ ബിജു പി. ജോൺ ജീവനക്കാർ എന്നിവർ സംബന്ധിച്ചു. മറ്റ് മൂന്ന് പഞ്ചായത്തുമായി കൂടിയാലോചിച്ച് ഉദ്ഘാടന തീയതി പ്രഖ്യാപിച്ച് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gas Cremation: A historic achievement for Ranni, Pazhavangadi Gram Panchayath
Next Story