Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightനാട്ടുകാരെ...

നാട്ടുകാരെ ഭീതിയിലാഴ്​ത്തി കഞ്ചാവുമാഫിയകളുടെ 'ഓണത്തല്ല്'

text_fields
bookmark_border
നാട്ടുകാരെ ഭീതിയിലാഴ്​ത്തി കഞ്ചാവുമാഫിയകളുടെ ഓണത്തല്ല്
cancel

റാ​ന്നി: തി​രു​വോ​ണം ആ​ഘോ​ഷി​ക്കാ​നി​റ​ങ്ങി​യ ക​ഞ്ചാ​വ്​ മാ​ഫി​യ​യു​ടെ വി​ള​യാ​ട്ടം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലും ന​ടു​റോ​ഡി​ലും സം​ഘ​ര്‍ഷം സൃ​ഷ്​​ടി​ച്ചു. ക​ഞ്ചാ​വ്​ വി​ല്‍പ​ന​യും അ​തു​പ​യോ​ഗി​ച്ച​ശേ​ഷം ല​ഹ​രി​യി​ല്‍ മ​യ​ങ്ങി​യ യു​വാ​ക്ക​ളും ചേ​ര്‍ന്ന് ന​ട​ത്തി​യ ഓ​ണ​ത്ത​ല്ല് കാ​ഴ്ച​ക്കാ​രി​ല്‍ ഭീ​തി​യും ആ​ശ​ങ്ക​യും പ​ര​ത്തി.

തി​രു​വോ​ണ​നാ​ളി​ല്‍ തെ​ക്കേ​പ്പു​റ​ത്തു​നി​ന്ന്​ വാ​ഹ​നം ഓ​വ​ര്‍ടേ​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തു​ട​ങ്ങി​യ ത​ര്‍ക്ക​വും അ​സ​ഭ്യ​ചൊ​രി​ച്ചി​ലു​മാ​ണ് സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. വൈ​ക്ക​ത്തി​ന് സ​മീ​പം ഇ​ട​ത്തോ​ട്ടി​ലെ ക​ഞ്ചാ​വ്​ വി​ല്‍പ​ന ത​ട​ഞ്ഞ​തും ഇ​ത് ചോ​ദ്യം​ചെ​യ്ത​തി​ലു​ള്ള ത​ര്‍ക്ക​വും സം​ഘ​ര്‍ഷ​ത്തി​ന് കാ​ര​ണ​മാ​യി. തി​രു​േ​വാ​ണ​നാ​ളി​ൽ രാ​ത്രി ഏ​ഴോ​ടെ വൈ​ക്കം ജ​ങ​്​​ഷ​നി​ലും സ​മീ​പ​വും മൂ​ന്നു​ത​വ​ണ സം​ഘ​ട്ട​നം ന​ട​ന്നു. ആ​ദ്യം ന​ട​ന്ന സം​ഘ​ര്‍ഷ പ​ര​മ്പ​ര​ക്കു​ശേ​ഷം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ സം​ഘ​ത്തെ​ത്തേ​ടി മ​റ്റൊ​രു സം​ഘ​മെ​ത്തി​യ​തോ​ടെ ആ​ശു​പ​ത്രി​യും പ​രി​സ​ര​വും സം​ഘ​ര്‍ഷ​വേ​ദി​യാ​യി.

ഏ​റ്റു​മു​ട്ട​ലി​ൽ ഇ​രു​ഭാ​ഗ​ത്തു​ള്ള​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ദ്യം റാ​ന്നി പൊ​ലീ​സെ​ത്തി ഇ​രു​കൂ​ട്ട​രെ​യും പ​റ​ഞ്ഞ​യ​ച്ചി​രു​ന്നു. പി​ന്നീ​ട് ആ​ശു​പ​ത്രി മു​റ്റ​ത്ത്​ ന​ട​ന്ന സം​ഘ​ര്‍ഷം നി​യ​ന്ത്രി​ക്കാ​ന്‍ പൊ​ലീ​സ് എ​ത്തി​യ​ത് വൈ​കി​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ക്കാ​തെ ഇ​രു​കൂ​ട്ട​രെ​യും പ​റ​ഞ്ഞ​യ​ച്ച​താ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ആ​രോ​പി​ച്ചു. സം​ഘ​ര്‍ഷ​മു​ണ്ടാ​ക്കി​യ​വ​രെ​ത്തേ​ടി ഇ​വ​രു​ടെ രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളു​മെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ വി​ഷ​യം മ​ധ്യ​സ്ഥ ച​ര്‍ച്ച​യി​ല്‍ ഒ​ത്തു​തീ​ര്‍ക്കാ​ന്‍ പൊ​ലീ​സ്ത​ന്നെ മു​ന്നി​ട്ടി​റ​ങ്ങി. തി​ങ്ക​ളാ​ഴ്ച ഇ​രു​കൂ​ട്ട​രു​മാ​യി റാ​ന്നി പൊ​ലീ​സ് ച​ര്‍ച്ച ന​ട​ത്തു​മെ​ന്നും വി​വ​ര​മു​ണ്ട്.

ക​ഞ്ചാ​വു മാ​ഫി​യ​യു​ടെ അ​ഴി​ഞ്ഞാ​ട്ടം താ​ലൂ​ക്കി​ല്‍ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളും യു​വാ​ക്ക​ളു​മാ​ണ് ക​ഞ്ചാ​വി​ന് അ​ടി​മ​പ്പെ​ടു​ന്ന​ത്. ല​ഹ​രി​യി​ല്‍ മ​യ​ങ്ങു​ന്ന യു​വ​ത​ല​മു​റ കാ​ട്ടി​ക്കൂ​ട്ടു​ന്ന പേ​ക്കൂ​ത്ത് മ​റ്റു​ള്ള​വ​ര്‍ക്കാ​ണ് ത​ല​വേ​ദ​ന​യാ​വു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യെ​ങ്കി​ലും പൊ​ലീ​സ് പി​ടി​കൂ​ടി​യാ​ല്‍ രാ​ഷ്​​ട്രീ​യ നേ​തൃ​ത്വം ഇ​ട​പെ​ടു​ന്ന​തും ക​ഞ്ചാ​വു മാ​ഫി​യ​ക്ക്​ ത​ണ​ലാ​കു​ന്നു​ണ്ട്. എ​ക്സൈ​സു​കാ​ർ​ക്ക്​ ക​ഞ്ചാ​വു​മാ​ഫി​യ​യെ പി​ടി​കൂ​ടാ​ൻ വ​ലി​യ ഉ​ത്സാ​ഹം ഇ​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. ചെ​റി​യ കു​ടി​വാ​റ്റു​കാ​രെ പി​ടി​കൂ​ടി കേ​സ് ഒ​പ്പി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ പ​തി​വെ​ന്നാ​ണ്​ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranniganja mafia
News Summary - ganja mafia's fight during onam days in ranni
Next Story