Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightകെട്ടിടത്തിന്...

കെട്ടിടത്തിന് ​സ്​റ്റെയർകേസ് നിർമിക്കാൻ മറന്നു; പകരം ഇരുമ്പ് ഏണി

text_fields
bookmark_border
കെട്ടിടത്തിന് ​സ്​റ്റെയർകേസ് നിർമിക്കാൻ മറന്നു; പകരം ഇരുമ്പ് ഏണി
cancel
camera_alt

കൃ​ഷി ഓ​ഫി​സി​നു​വേ​ണ്ടി പ​ണി​യു​ന്ന ഇ​രു​മ്പ് ഏ​ണി

റാ​ന്നി: പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഇ​ട്ടി​യ​പ്പാ​റ​യി​ൽ നി​ർ​മി​ക്കു​ന്ന കൃ​ഷി ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള ഇ​രു​മ്പ് ഏ​ണി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്നു.

കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല​ത്തെ നി​ല​യി​ലെ​ത്താ​ൻ അ​ക​ത്തു​കൂ​ടി പ​ടി പ​ണി​യാ​തെ പു​റ​ത്ത് ഇ​രു​മ്പു​കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന ഏ​ണി​യാ​ണ് ച​ർ​ച്ച​യാ​യ​ത്. ഇ​ത് പ​ണി​യു​ന്ന​തി​െൻറ ചി​ത്രം അ​ട​ക്കം പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഇ​ട്ടി​യ​പ്പാ​റ​യി​ൽ റാ​ന്നി എ​രു​മേ​ലി റോ​ഡി​ൽ ബൈ​പാ​സ് ജ​ങ്​​ഷ​നി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലെ​ത്തെ നി​ല​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫി​സ്​ പ​ണി​യു​ന്ന​ത്. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പ​ണി​ത​പ്പോ​ൾ മു​ക​ളി​ൽ നി​ർ​മാ​ണം വേ​ണ്ടി​വ​രു​മെ​ന്ന്​ ക​രു​തി​യി​രു​ന്നി​ല്ല. അ​തി​നാ​ൽ മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് സ്​​റ്റെ​പ്പു​ക​ൾ പ​ണി​തി​രു​ന്നി​ല്ല.

ഇ​പ്പോ​ൾ കൃ​ഷി ഓ​ഫി​സ് ബ​സ്​​സ്​​റ്റാ​ൻ​ഡി​ലു​ള്ള കെ​ട്ടി​ട​ത്തി​െൻറ മു​ക​ൾ നി​ല​യി​ലാ​ണ്. ഇ​വി​ടെ സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ലാ​ണ്​ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 20 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഏ​ണി നി​ർ​മാ​ണ​വു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​സി.​ എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StaircaseIron ladderagriculture officeittiyapara
Next Story