Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightറാന്നിയിൽ ഫ്ലവർ...

റാന്നിയിൽ ഫ്ലവർ മില്ലിൽ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
flower mill
cancel
camera_alt

റാ​ന്നി ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫ്ല​വ​ർ മി​ല്ലി​ൽ

തീ​പി​ടി​ച്ച​പ്പോ​ൾ

റാ​ന്നി: റാ​ന്നി ടൗ​ണി​ൽ ഇ​ട്ടി​യ​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫ്ല​വ​ർ മി​ൽ ക​ത്തി​ന​ശി​ച്ച്​ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ ന​ഷ്ടം. മി​ല്ലി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​ർ ചോ​ർ​ന്നാ​ണ്​ തീ​പി​ടി​ച്ച​ത്. ഐ​ത്ത​ല റോ​ഡി​ൽ മൂ​ഴി​ക്ക​ൽ ബി​ൽ​ഡി​ങ്ങി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫ്ല​വ​ർ മി​ല്ലി​ൽ​​ വെ​ള്ളി​യാ​ഴ്ച നാ​ലു​മ​ണി​ക്കാ​ണ്​ സം​ഭ​വം. റാ​ന്നി വൈ​ക്കം സ്വ​ദേ​ശി കോ​ടി​യാ​ട്ട് മാ​ത്യൂ സാ​മു​വേ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്​ സ്ഥാ​പ​നം.

സം​ഭ​വ സ​മ​യ​ത്ത് ഉ​ട​മ മാ​ത്യൂ സാ​മു​വേ​ലും സ​ഹാ​യി സു​നി​ലും കൂ​ടാ​തെ ര​ണ്ട് വ​നി​താ ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. മാ​ത്യു​വി​നും സ​ഹാ​യി സു​നി​ലി​നും നി​സാ​ര പൊ​ള്ള​ലേ​റ്റു. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ റാ​ന്നി​യി​ല്‍ നി​ന്നു ര​ണ്ടും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു ഒ​രു യൂ​ണി​റ്റും എ​ത്തി തീ ​അ​ണ​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍കി. റാ​ന്നി ഇ​ൻ​സെ​പെ​ക്ട​ർ എ​സ് .വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും എ​ത്തി​യി​രു​ന്നു. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം.​എ​ൽ.​എ, പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​നി​ത അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurntPathanamthitta NewsFlower Mill
News Summary - Flower mill- fire in Ranni- loss of lakhs
Next Story