പ്രളയത്തിൽ നാശമായ ആധാരങ്ങൾക്ക് പകർപ്പ് നൽകിയത് വസ്തുതകളില്ലാതെ; തിരുത്താൻ എത്തിയപ്പോൾ തീയതി കഴിെഞ്ഞന്ന് മറുപടി
text_fieldsറാന്നി: 2018ലെ പ്രളയത്തിൽ നാശമായ ആധാരങ്ങൾക്ക് റാന്നി സബ് രജിസ്ട്രാർ ഓഫിസിൽനിന്നും പകർപ്പ് നൽകിയെങ്കിലും നിയമപ്രകാരം വസ്തുതകൾ രേഖപ്പെടുത്താതിരുന്നത് നാട്ടുകാരെ വലയ്ക്കുന്നു. പ്രളയത്തിൽ മുങ്ങി റാന്നിയിൽ നൂറ് കണക്കിന് ആളുകളുടെ ആധാരങ്ങളാണ് നശിച്ചത്. തുടർന്ന് സർക്കാർ ഉത്തരവ് അനുസരിച്ച് റാന്നി സബ് രജിസ്ട്രാർ ഓഫിസിൽനിന്നും ഇൗ ആധാരങ്ങളുടെ പകർപ്പ് നൽകി.
എന്നാൽ, പ്രളയത്തിൽ നശിച്ചുപോയതുകൊണ്ടാണ് പകർപ്പ് നൽകുന്നതെന്ന് രേഖപ്പെടുത്താതെയാണ് സബ് രജിസ്ട്രാർ പകർപ്പ് നൽകിയത്. കൂടാതെ ഇതിനാധാരമായ സർക്കാർ ഉത്തരവിെൻറ വിവരവും രേഖപ്പെടുത്തിയിരുന്നില്ല. ഇത് മൂലം പകർപ്പെടുത്ത ആധാരങ്ങൾക്ക് പ്രയോജനമില്ലാത്ത സ്ഥിതിയാണ്.
ഇത്തരത്തിൽ ആധാരങ്ങളുടെ പകർപ്പെടുത്ത റാന്നി സ്വദേശി അനില കുമാരി ഗൃഹനിർമാണ വായ്പയ്ക്കായി എൽ.ഐ.സിയെ സമീപിച്ചപ്പോഴാണ് കൈവശമുള്ളത് ഉപയോഗശൂന്യമായ ആധാരമാണെന്ന് ബോധ്യമായത്.
വീണ്ടും റാന്നി സബ് രജിസ്ട്രാർ ഓഫിസിനെ സമീപിച്ചപ്പോൾ ഇതിനായുള്ള സർക്കാർ ഉത്തരവിെൻറ കാലാവധി അവസാനിച്ചെന്നാണ് മറുപടി ലഭിച്ചത്. ഇനിയും സർക്കാർ സമയം നീട്ടി നൽകിയെങ്കിലേ ആധാരങ്ങളിൽ വിവരം രേഖപ്പെടുത്താൻ കഴിയൂ എന്നാണ് മറുപടി.
തുടർന്ന് ഇവർ ഇക്കാര്യങ്ങൾ കാണിച്ച് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. തുടർനടപടിക്കായി രജിസ്ട്രേഷൻ ഐ.ജിക്ക് കൈമാറിയതായി അറിയിപ്പും വന്നു. പിന്നീട് പലതവണ ഐ.ജി ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. അതോടെ സ്വന്തമായി വീട് എന്ന ഇവരുടെ സ്വപ്നവും തകരുകയാണ്.
ഇത്തരത്തിൽ നൂറുകണക്കിനാളുകളാണ് ഉപയോഗരഹിത ആധാരങ്ങളുമായി സർക്കാറിെൻറ കനിവ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

