നിരത്ത് തിളങ്ങുന്നു; റാന്നി മണ്ഡലത്തില്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിച്ച അഞ്ച് റോഡുകൾ തുറന്നു
text_fieldsറാന്നി: റാന്നി നിയോജക മണ്ഡലത്തില്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിച്ച അഞ്ച് റോഡുകളുടെ ഉദ്ഘാടനം റാന്നി-ഐത്തല പാലം ജങ്ഷനില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി മണ്ഡലത്തിലെ അഞ്ച് റോഡുകള്‍ 28 കോടി രൂപ വിനിയോഗിച്ചാണ് ബിഎം, ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.
റാന്നി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടര്‍ മുന്‍കൈയെടുത്ത് യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് വിവിധപദ്ധതികളില്‍ ഉള്‍പ്പെടുത്തി ആധുനിക നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കുമ്പളാംപൊയ്ക-ഉതിമൂട്-പേരൂര്‍ചാല്‍ ശബരിമല വില്ലേജ് റോഡ് (10 കോടി), റാന്നി ഔട്ടര്‍ റിങ് റോഡ് (7.70 കോടി), ഇട്ടിയപ്പാറ-കിടങ്ങമൂഴി റോഡ് (5.25 കോടി), റാന്നി-കുമ്പളന്താനം റോഡ് (3.50 കോടി), മുക്കട -ഇടമണ്‍ റോഡ് (2.50 കോടി) എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.
ആന്റോ ആന്റണി എം.പി, കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മുന്‍ എം.എല്‍.എ രാജു എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. സന്തോഷ്, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി. സാം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് എബ്രഹാം, ജെസി അലക്സ്, രാജി പി. രാജപ്പന്, ബ്ലോക്ക് പഞ്ചയത്തംഗം സിബി താഴത്തില്ലത്ത്, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം. സാബു, ബ്രില്ലി ബോബി എബ്രഹാം, പി.ഡബ്ല്യു.ഡി സെക്രട്ടറി അജിത് കുമാര്‍, നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ ബി. വിനു, സൂപ്രണ്ടിങ് എൻജിനീയര്‍ (പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം) പി.ടി. ജയ, അസി. എക്സി. എൻജിനീയര്‍ വി. അംബിക, അസി. എൻജിനീയര്‍ റീനാ റഷീദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.എന്‍. ശിവന്‍കുട്ടി, ടി.ജെ. ബാബുരാജ്, രാജു മരുതിക്കല്‍, ഷൈന്‍ ജി. കുറുപ്പ്, ആലിച്ചന്‍ ആറൊന്നില്‍, സമദ് മേപ്രത്ത്, പാപ്പച്ചന് കൊച്ചു മേപ്രത്ത്, ഫിലിപ്പ് കുരുടാമണില്, കെ. ആര്. ഗോപാലകൃഷ്ണന് നായര്‍, റെജി കൈതവന, കെ.വി. കുര്യാക്കോസ്, മാത്യു ദാനിയേല്‍, സനോജ് മേമന, എ.ആര്. വിക്രമന് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

