Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightനിയന്ത്രണം വിട്ട കാര്‍...

നിയന്ത്രണം വിട്ട കാര്‍ വീട്ടുവളപ്പിലേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്

text_fields
bookmark_border
നിയന്ത്രണം വിട്ട കാര്‍ വീട്ടുവളപ്പിലേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്
cancel

റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്‍റെ പോര്‍ച്ചില്‍ കിടന്ന കാറിനു മുകളിലേക്കു മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്. മന്ദമരുതി വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപം പുത്തന്‍പുരക്കല്‍ മോഹന്‍ ജേക്കബിന്‍റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച രാത്രി 7.40നാണ് സംഭവം.

റാന്നിയില്‍ നിന്നും വെച്ചൂച്ചിറക്ക് കയറ്റം കയറി വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇരുപത്തഞ്ചടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകന്‍ ബിബിന്‍ ഡിക്രൂസ് ഭാര്യയും രണ്ടു മക്കളുമാണ് കാറിലുണ്ടായിരുന്നത്. വീഴ്ച‍യുടെ ആഘാതത്തിൽ കാറില്‍ നിന്നും തെറിച്ചു വീണ മൂന്നു മാസം പ്രായമുള്ള കുട്ടിയെ ഇരുപത്താറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കാറും തകര്‍ന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RanniAccident
News Summary - Five injured in accident
Next Story