വൈക്കം സ്കൂളിന് മുന്നിൽ കൈവരി സ്ഥാപിക്കാത്തത് അപകട ഭീഷണിയാകുന്നു
text_fieldsറാന്നി വൈക്കം ഗവ. സ്കൂളിന് മുൻ വശത്ത് റോഡിൽ കൈവരി സ്ഥാപിക്കാത്ത ഭാഗം
റാന്നി: സ്കൂളിന് മുൻവശത്തുള്ള റോഡിനു കൈവരിയില്ലാത്തത് അപകട ഭീഷണി സൃഷ്ടിക്കുന്നു. റാന്നി വൈക്കം ഗവ. യു.പി സ്കൂളിന് മുൻവശത്താണ് സംസ്ഥാന പാതയുടെ നടപ്പാത വശത്ത് കമ്പി വേലി സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. കുത്തുകല്ലുംപടിയിൽ പുനലൂർ -മൂവാറ്റുപുഴ റോഡ് വികസനം നടന്നപ്പോൾ സ്കൂളിന്റെ മുറ്റവും നല്ലൊരു ഭാഗവും നഷ്ടപ്പെട്ടു. അതുവഴി ഇപ്പോൾ സംസ്ഥാന ഹൈവേയുടെ നടപ്പാതയാണ്.
പാതയുടെ റോഡ് വശം കമ്പി വേലി ഉണ്ട്. മറുഭാഗം സ്കൂൾ മുറ്റം. അതിന് മുകളിലൂടെ ആരെങ്കിലും നടന്നാൽ കാല് തെറ്റിയാൽ ആഴത്തിലുള്ള സ്കൂൾ മുറ്റത്ത് വീഴും. കുട്ടികൾക്കും ഭീഷണിയാണ് കൈവരിയില്ലാതെ ഉയർന്ന് നിൽക്കുന്ന നടപ്പാത. റോഡ് പണിയുടെ ഭാഗമായി ഗ്രിൽ പിടിപ്പിക്കണ്ട ഒരു പ്രധാന പോയന്റ് ആണ് സ്ഥലം.

