എണ്ണൂറാംവയലിൽ ഇംഗ്ലീഷ് ബിനാലെക്ക് തുടക്കം
text_fieldsഎണ്ണൂറാംവയൽ സി.എം.എസ് സ്കൂളിൽ ആരംഭിച്ച ഇംഗ്ലീഷ് ബിനാലെയിൽ കുട്ടികളുടെ സർഗാത്മക പ്രകടനങ്ങളിൽനിന്ന്
റാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂൾ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് ബിനാലെക്കും ഇംഗ്ലീഷ് ഫെസ്റ്റിനും വർണാഭ തുടക്കം. ബിനാലെ സ്കൂൾ ലോക്കൽ മാനേജർ ഫാ. സോജി വി. ജോൺ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് അധ്യക്ഷത വഹിച്ചു. എലേനാ സാജൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ ഇംഗ്ലീഷ് കൈയെഴുത്ത് മാസിക, ബിനാലെ പ്രത്യേക പതിപ്പ് എന്നിവയുടെ പ്രകാശനം റാന്നി ബി.പി.സി ഷാജി എ. സലാം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷൈനു ചാക്കോ, മാതൃസമിതി പ്രസിഡൻറ് ഷൈനി ബോസ്, ക്യൂറേറ്റർ എം.ജെ. ബിബിൻ, അഞ്ജന സാറ ജോൺ, മാളവിക സുജിത്, അനയ സിബി, ഏബൽ ജോൺ സന്തോഷ് എന്നിവർ സംസാരിച്ചു.
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷപരമായ നൈപുണികൾ വർധിപ്പിക്കുന്നതിനുള്ള പരിപാടികളും പ്രവർത്തനങ്ങളുമാണ് ബിനാലെയിൽ ഒരുക്കിയിരിക്കുന്നത്. എണ്ണൂറാംവയൽ സ്കൂളുമായി പഠനപങ്കാളിത്തമുള്ള ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് മാർലോ സ്കൂൾ, ജർമനിയിലെ ഇ.എം.എസ് സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ ഓൺലൈനിലൂടെ ഇംഗ്ലീഷ് ബിനാലെയിൽ തത്സമയം പങ്കാളികളായി. ഏപ്രിൽ 23 ഇംഗ്ലീഷ്ദിനം വരെ ബിനാലെ നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

