Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightവ്യത്യസ്തം എണ്ണൂറാംവയൽ...

വ്യത്യസ്തം എണ്ണൂറാംവയൽ സി.എം.എസ് സ്​കൂളിലെ പഠനം

text_fields
bookmark_border
cmslp school
cancel
camera_alt

വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം വ​യ​ൽ സി.​എം.​എ​സ് എ​ൽ.​പി.​സ്കൂ​ൾ

റാ​ന്നി: കോ​വി​ഡ് കാ​ല​ത്തെ മ​റി​ക​ട​ക്കാ​ൻ പ​തി​വ് രീ​തി​മാ​റി ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ച്ചെ​ങ്കി​ലും വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി.​എം.​എ​സ് എ​ൽ.​പി സ്‌​കൂ​ൾ വ്യ​ത്യ​സ്ത​മാ​യ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​ത്. വീ​ടൊ​രു വി​ദ്യാ​ല​യം എ​ന്ന ആ​ശ​യം മു​ൻ നി​ർ​ത്തി പ്ര​വ​ർ​ത്ത​ന​പ​രി​പാ​ടി​ക​ളാ​ണ് മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്. പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടു​കൂ​ടി വി​ദ്യാ​ല​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​കും. വി​ദ്യാ​ല​യം ഒ​രു​ക്കി​യ സ​ഞ്ച​രി​ക്കു​ന്ന ക്ലാ​സ് മു​റി കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തും. പു​സ്ത​കം, മ​റ്റു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, ആ​ശം​സ സ​ന്ദേ​ശ​ങ്ങ​ൾ എ​ന്നി​വ കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റും.

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സ്കൂ​ൾ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സ്ആ​പ് ഗ്രൂ​പ്, സ്കൂ​ൾ വെ​ബ്സൈ​റ്റ്, ടെ​ലി​ഗ്രാം ചാ​ന​ൽ, യൂ ​ട്യൂ​ബ് ചാ​ന​ൽ, സ്കൂ​ളി​െൻറ ആ​ൻ​ഡ്രോ​യ്ഡ് ആ​പ്, വെ​ർ​ച്വ​ൽ ക്ലാ​സ് റൂം ​തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ഒ​രു​ക്കി​യ​ത്. കൂ​ടാ​തെ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഓ​ൺ​ലൈ​ൻ പ​ഠ​ന സം​വി​ധാ​ന​ങ്ങ​ൾ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ല​ഭി​ക്കാ​ൻ ക്ര​മീ​ക​ര​ണ​വും ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്. ഇ​വ​ർ​ക്കാ​യും സ​ഞ്ച​രി​ക്കു​ന്ന ക്ലാ​സ് മു​റി​ക​ൾ ഒ​രു​ക്കി.

വി​ദ്യാ​ല​യ​ത്തി​ൽ ന​ഴ്‌​സ​റി മു​ത​ൽ അ​ഞ്ചാം ക്ലാ​സ് വ​രെ​യാ​ണു​ള്ള​ത്. ഇം​ഗ്ലീ​ഷ് മീ​ഡി​യം മ​ല​യാ​ളം മീ​ഡി​യം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​നൂ​റോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു. ഒ​ന്നാം ക്ലാ​സി​ൽ ഇ​തി​നോ​ട​കം 51കു​ട്ടി​ക​ൾ ചേ​ർ​ന്ന​താ​യി പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ട് അ​റി​യി​ച്ചു. റാ​ന്നി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്ന​തും ഇ​വി​ടെ​യാ​ണ്.

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തെ​ക്കു​റി​ച്ചു ര​ക്ഷി​താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ഓ​ൺ​ലൈ​ൻ ക്ലാ​സ് പി.​ടി.​എ​ക​ൾ സം​ഘ​ടി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്തി​യ ശേ​ഷ​മാ​ണ് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

പ്ര​വേ​ശ​നോ​ത്സ​വ വി​ളം​ബ​ര​മാ​യി എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും വീ​ടു​ക​ളി​ൽ അ​ക്ഷ​ര​ദീ​പം തെ​ളി​ച്ചു. രാ​വി​ലെ 11ന് ​പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്‌​ഘാ​ട​നം ഓ​ൺ​ലൈ​നി​ൽ പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. സി.​എ​സ്.​ഐ മ​ധ്യ കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school
News Summary - Different Eighty Years CMS School Study
Next Story