Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുക്കം കോസ്വേയുടെ കൈവരികൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
text_fieldsbookmark_border
റാന്നി: പ്രളയത്തിൽ തകർന്ന മുക്കം കോസ്വേയുടെ കൈവരികൾ പുനഃസ്ഥാപിക്കാത്തത് യാത്രക്കാർക്ക് വിനയാകുന്നു. 2018ലെ പ്രളയത്തിൽ കൈവരികൾ തകർന്നിരുന്നു. 2021ലെ വെള്ളപ്പൊക്കത്തിൽ കോൺക്രീറ്റ് പാളികളും നശിച്ചിരുന്നു. വിദ്യാർഥികളടക്കം നിരവധിപേർ യാത്ര ചെയ്യുന്ന പാതയാണിത്. പമ്പയാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ കോസ്വേ മുങ്ങാറുണ്ട്. മലവെള്ളത്തോടൊപ്പം ഒഴുകിയെത്തിയ തടികൾ ഇടിച്ചാണ് കൈവരികൾ നശിച്ചത്. നദിയിൽ ജലനിരപ്പ് ഉയർന്നാൽ കോസ്വേയിലൂടെയുള്ള യാത്ര അപകടകരമാകും. വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയുമുണ്ട്. കോസ്വേക്ക് പകരം പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

