മോഷണക്കേസുകളിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയിൽ
text_fieldsലത്തീഫ്
റാന്നി: നിരവധി മോഷണക്കേസിലെ പ്രതി മോഷണശ്രമത്തിനിടെ പൊലീസ് പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി വിളയിൽ പടിഞ്ഞാറ്റതിൽ നജുമുദീൻ അബ്ദുൽ ലത്തീഫ് (48) ആണ് പിടിയിലായത്.
റെയിൻബോ ബുക്ക് ഹൗസിന് സമീപം കടത്തിണ്ണയിൽ പതുങ്ങിയിരുന്ന് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് റാന്നി സി.ഐ ജി.ബി. മുകേഷിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
പാലക്കാട്, ഒറ്റപ്പാലം, അങ്കമാലി, നോർത്ത് പറവൂർ, കരുനാഗപ്പള്ളി, കൊല്ലം ഈസ്റ്റ്, ഇരവിപുരം തുടങ്ങി നിരവധി സ്റ്റേഷനിൽ മോഷണത്തിന് ഇയാളുടെ പേരിൽ കേസുണ്ട്. പ്രതിയെ കരുനാഗപ്പള്ളി പൊലീസിന് കൈമാറി. എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ സുധീഷ്, സി.പി.ഒ ബിനുകുമാർ എന്നിവരും പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നു.

