പാലം നിർമാണം തുടങ്ങി
text_fieldsറാന്നി എസ്.സി സ്കൂൾ പടിക്കലെ പാലത്തിന്റെ
നിർമാണോദ്ഘാടനം പ്രമോദ് നാരായൺ എം.എൽ.എ
നിർവഹിക്കുന്നു
റാന്നി : എസ്.സി സ്കൂൾ പടിക്കലെ പാലത്തിന്റെ നിർമാണം ആരംഭിച്ചു. ഇറിഗേഷൻ വകുപ്പിൽ നിന്ന് 22 ലക്ഷം രൂപ ചിലവഴിച്ചാണ് വലിയ തോടിന് കുറുകെ പാലം നിർമിക്കുന്നത്. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ഇടുങ്ങിയ പാലം പൊളിച്ചാണ് പുതിയപാലം നിർമിക്കുക.
കഴിഞ്ഞവർഷം നിർമാണം ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായിരുന്നു. എന്നാൽ അന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളുടെ പരീക്ഷ കഴിഞ്ഞശേഷം മാത്രം പഴയ പാലം പൊളിച്ചാൽ മതിയെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിർമാണം വൈകിയത്.
പരീക്ഷ കഴിഞ്ഞപ്പോഴേക്കും വേനൽ മഴ ശക്തമായി തോട്ടിലെ വെള്ളമുയർന്നതോടെ നിർമാണം മുടങ്ങി. പിന്നീട് പാലം തുടങ്ങുന്ന പുനലൂർ - മൂവാറ്റുപുഴ റോഡിന്റെ ഭാഗം പൊളിക്കുന്നതിന് കെ.എസ്.ടി.പിയുടെ അനുമതി കിട്ടാൻ വൈകിയതും നിർമാണം വൈകാൻ ഇടയാക്കി. പാലത്തിന്റെ നിർമാണ ഉദ്ഘാടനം പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു.

