Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightനാടാ​െക ശുചീകരണയ​ജ്ഞം

നാടാ​െക ശുചീകരണയ​ജ്ഞം

text_fields
bookmark_border
നാടാ​െക ശുചീകരണയ​ജ്ഞം
cancel

റാ​ന്നി: ഗാ​ന്ധി​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സ്വ​ച്ഛ​ത ഹി ​സേ​വ, മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന ശു​ചി​ത്വ മ​ഹാ​യ​ജ്ഞം വെ​ച്ചൂ​ച്ചി​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​എ​സ്. ഗോ​പി ഉ​ദ്ഘാ​ട​നം ചെയ്തു. വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ടി.​കെ. ജ​യിം​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ പൊ​ന്ന​മ്മ ചാ​ക്കോ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ര​മാ​ദേ​വി, രാ​ജ​ന്‍, രാ​ജി, എ​ലി​സ​ബ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ജൂ​ബി, വൈ​ശാ​ഖ്, തൊ​ഴി​ലു​റ​പ്പ് പ്ര​തി​നി​ധി ജ​സ്റ്റി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

സ്വ​ച്ഛ​ത ഹി ​സേ​വ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ശു​ചി​ത്വ അ​സം​ബ്ലി ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്​​ത​ല ഉ​ദ്ഘാ​ട​നം മ​ണ്ണ​ടി​​ശ്ശാ​ല ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​സി​ഡ​ന്‍റ്​ ടി.​കെ. ജ​യിം​സ് നി​ർ​വ​ഹി​ച്ചു. ശു​ചി​ത്വ പ്ര​തി​ജ്ഞ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ ര​മാ​ദേ​വി എ.​എ​സ്. ചൊ​ല്ലി കൊ​ടു​ത്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക റോ​ഷ​ൻ ടീ​ച്ച​ർ ജോ​മോ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ന്‍റ്​ തോ​മ​സ് ഹൈ​സ്കൂ​ളി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ പൊ​ന്ന​മ്മ ചാ​ക്കോ, എ​സ്.​എ​ൻ.​ഡി.​പി എ​ച്ച്.​എ​സി​ൽ എ​ലി​സ​ബ​ത്ത് തോ​മ​സ്, കു​ന്നം വി.​എ​ച്ച്.​എ​സി​ൽ സ​ജി കൊ​ട്ടാ​രം, കൊ​ല്ല​മു​ള യു.​പി.​എ​സി​ൽ ജോ​യി ജോ​സ​ഫ്. സി.​എം.​എ​സി​ൽ രാ​ജ​ൻ ടി.​കെ, കു​ന്നം എ​ൽ.​പി.​എ​സി​ൽ ഷാ​ജി കൈ​പ്പു​ഴ, ആ​ന​മാ​ടം എ​ൽ.​പി.​എ​സി​ൽ രാ​ജി വി​ജ​യ​കു​മാ​ർ, വെ​ൺ​കു​റി​ഞ്ഞി എ​ൽ.​പി.​എ​സി​ൽ ഇ.​വി. വ​ർ​ക്കി, ചാ​ത്ത​ൻ​ത​റ​യി​ൽ ന​ഹാ​സ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം. സ്വ​ച്ഛ​താ ഹി ​സേ​വ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ ദി​വ​സം, ഒ​രൊ​റ്റ മ​ണി​ക്കൂ​ര്‍ എ​ന്ന വി​പു​ല​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​നം പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ക​ല​ക്ട​ര്‍ ദി​വ്യ എ​സ്. അ​യ്യ​ര്‍ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ റാ​ഹേ​ല്‍, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍പേ​ഴ്സ​ൻ പ്രി​യ ജ്യോ​തി​കു​മാ​ര്‍, പ​ന്ത​ളം ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എം. മ​ധു, പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ശ്രീ​വി​ദ്യ സോ​മ​നാ​ഥ്, പൊ​ന്ന​മ്മ വ​ർ​ഗീ​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, അ​സി. സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ര്‍, ര​ഞ്ചു, കൃ​ഷ്ണ​കു​മാ​രി, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleaning
News Summary - cleaning
Next Story