ഇട്ടിയപ്പാറ കാമറ കണ്ണിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക
text_fieldsസി.സി ടി.വിയുടെ സ്ക്രീൻ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫിസിൽ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറ ചന്ത, ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ, പ്രധാന റോഡ് എന്നീ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിച്ചു. സി.സി ടി.വിയുടെ സ്ക്രീൻ റാന്നി പഴവങ്ങാടി പഞ്ചായത്ത് ഓഫിസിലാണ് പ്രവർത്തിക്കുക. നാല് ലക്ഷം രൂപയോളം മുടക്കിയാണ് സി.സി ടി.വി സ്ഥാപിച്ചത്. മാലിന്യം തള്ളിയാൽ പിഴ ഈടാക്കും.
പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ചാക്കോ വളയനാട്, സെക്രട്ടറി മിനി മറിയം ജോർജ്, അസി. സെക്രട്ടറി കെ. പ്രദീപ്, ജോമോൻ ജോസഫ്, പത്തനംതിട്ട പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് വിഭാഗം അസി. എൻജിനീയർ ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

