കലുങ്കിന്റെ പാരപ്പറ്റില്‍ കമ്പിയില്ലെന്ന് ആരോപണം
text_fieldsലോറി ഇടിച്ചുതകര്‍ത്ത കലുങ്കിന്റെ പാരപ്പറ്റ്
റാന്നി: വ്യാഴാഴ്ച പുലർച്ച ലോറി ഇടിച്ചുതകര്‍ത്ത കലുങ്കിന്റെ പാരപ്പറ്റിന് ആവശ്യത്തിന് കമ്പി ചേര്‍ത്തിട്ടില്ലെന്ന് ആരോപണം. അഞ്ചടി നീളവും മൂന്നടി ഉയരവുമുള്ള കോണ്‍ക്രീറ്റ് പാരപ്പറ്റ് തകര്‍ന്നു വീണതോടെയാണ് കമ്പിയില്ലെന്നത് നാട്ടുകാര്‍ കാണുന്നത്.
ചെറിയ മൂന്ന് കമ്പിയാണ് പാരപ്പറ്റില്‍ ആകെയുള്ളത്. അടുത്ത സമയത്താണ് മന്ദമരുതി-വെച്ചൂച്ചിറ റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിച്ചത്. നിർമാണത്തില്‍ അഴിമതിയുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. ഒന്നാം ഘട്ട നിര്‍മാണത്തിനുശേഷം ആദ്യ കരാറുകാരനെ ഒഴിവാക്കിയിരുന്നു.
കലുങ്ക് തകർന്നതോടെ നിർമാണത്തിലെ അപാകത അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. പൊതുമരാമത്ത് വകുപ്പിനും വകുപ്പ് മന്ത്രിക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

