പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അപകടം പതിവായി
text_fieldsഅപകടത്തിൽപ്പെട്ട പിക്അപ് വാൻ. ഇടിയുടെ ആഘാതത്തിൽ നാളികേരം റോഡില്‍ ചിതറിയതും കാണാം
റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വീണ്ടും വാഹനം അപകടത്തില്‍ പെട്ടു. ഉച്ചയോടെ നാളികേരവുമായി വന്ന പിക്അപ് വാനാണ് അപകടത്തില്‍ പെട്ടത്. വാനിന്റെ പിൻ ടയർ പൊട്ടി നിയന്ത്രണം വിട്ടതോടെ കലുങ്കിലും വൈദ്യുതി തൂണിലുമായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്ന് നാളികേരം റോഡില്‍ ചിതറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാസർകോട് നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് ലോഡുമായി പോവുകയായിരുന്നു വാഹനം. റോഡ് ഉന്നത നിലവാരത്തില്‍ നിർമിച്ച ശേഷം ഇവിടെ അപകട മേഖലയായി മാറിയിട്ടുണ്ട്.
അമിത വേഗമാണ് മിക്കപ്പോഴും അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ദേശീയപാതയുടെ നിര്‍മാണം മൂലമുള്ള ദുരിതവും എം.സി റോഡിലെ തിരക്കും ഒഴിവാക്കാന്‍ ഇപ്പോള്‍ ദീര്‍ഘദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

