റാന്നി : ശബരിമല തീർത്ഥാടനത്തിൻറെ മുന്നോടിയായി വടശ്ശേരിക്കരയിൽ താത്ക്കാലിക പോലീസ് സ്റ്റേഷൻ ആരംഭിച്ചു. വടശ്ശേരിക്കര പാലത്തിനു സമീപത്തായി സ്ഥാപിച്ച താത്ക്കാലിക പോലീസ് സ്റ്റേഷൻറെ ഉദ്ഘടനം പെരുനാട് സി.ഐ രാജീവ് കുമാർ നിർവഹിച്ചു. പുളിക്കീഴ് സ്റ്റേഷനിലെ എസ്സ് .ഐ സുരേഷ് കുമാറിനാണ് താത്ക്കാലിക പോലീസ് സ്റ്റേഷൻറെ ചുമതല.
വിവിധ സ്റ്റേഷനുകളിൽ നിന്ന് പത്തു സിവിൽ പൊലീസുകാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. കുമ്പളാംപൊയ്ക മുതൽ രാജാമ്പാറവരെ ഇവരുടെ പരിധിയിൽ വരും. മണ്ഡല മകരവിളക്ക് കഴിഞ്ഞു നട അടക്കുന്നവരെ താത്ക്കാലിക പോലീസ് സ്റ്റേഷൻ ഇവിടെ സ്ഥിതിചെയ്യും.