Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightവടശ്ശേരിക്കര...

വടശ്ശേരിക്കര പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന് 53.02 കോടി

text_fields
bookmark_border
വടശ്ശേരിക്കര പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന് 53.02 കോടി
cancel
Listen to this Article

റാ​ന്നി: വ​ട​ശ്ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് 53.02 കോ​ടി​യു​ടെ പ​ദ്ധ​തി. മൈ​ല​പ്ര, മ​ല​യാ​ല​പ്പു​ഴ, വ​ട​ശ്ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള ബൃ​ഹ​ത്താ​യ പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ജ​ല​ജീ​വ​ൻ മി​ഷ​നി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മ​ണി​യാ​റ്റി​ലെ പ​മ്പ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഡാ​മി​ൽ​നി​ന്നാ​ണ് ജ​ലം ശേ​ഖ​രി​ക്കു​ന്ന​ത്. പ​മ്പ ഇ​റി​ഗേ​ഷ‍‍െൻറ മ​ണി​യാ​റ്റി​ലെ സ്ഥ​ല​ത്ത് ഒ​മ്പ​ത്​ എം.​എ​ൽ.​ഡി ട്രീ​റ്റ്മെ​ന്‍റ്​ പ്ലാ​ന്‍റ്​ സ്ഥാ​പി​ക്കും. ഇ​വി​ടെ നി​ന്ന്​ 90 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് ശു​ദ്ധീ​ക​രി​ക്കു​ക.

തു​ട​ർ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ വി​ത​ര​ണ ടാ​ങ്കു​ക​ളി​ൽ എ​ത്തി​ക്കും. പേ​ഴും​പാ​റ​യി​ൽ ഏ​ഴു ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്കും താ​ഴെ ര​ണ്ടു​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ഭൂ​ത​ല ടാ​ങ്കും നി​ർ​മി​ക്കും. പ​ത്താം ബ്ലോ​ക്ക്, അ​യ്യ​പ്പ​മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 4.5 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്കും സ്ഥാ​പി​ച്ചാ​യി​രി​ക്കും ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ക. ജ​ല അ​തോ​റി​റ്റി പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​വ​ഴി വ​ട​ശ്ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 33,205 ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കും.

നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ളാ​യ അ​ടി​ച്ചി​പ്പു​ഴ പ​ദ്ധ​തി​വ​ഴി 500 ക​ണ​ക്ഷ​നു​ക​ളും റാ​ന്നി മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​വ​ഴി 100 ക​ണ​ക്ഷ​നു​ക​ളും ചി​റ്റാ​റി​ൽ​നി​ന്നും ഉ​ള്ള പ​ദ്ധ​തി​വ​ഴി 50 ക​ണ​ക്ഷ​നു​ക​ളും ന​ൽ​കും. ഇ​തി​നാ​യി 9.20 കോ​ടി​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ മു​ക്കു​ഴി, പേ​ഴും​പാ​റ, മ​ങ്ങാ​ടു​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നാ​കും.

വ​ട​ശ്ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ​ല​ത മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഒ.​എ​ൻ. യ​ശോ​ധ​ര​ൻ, ജ​ല അ​തോ​റി​റ്റി പ്രോ​ജ​ക്ട്​ വി​ഭാ​ഗം എ​ക്സി. എ​ൻ​ജി​നീ​യ​ർ പി.​ആ​ർ. സു​നി​ൽ, അ​സി.​എ​ക്സി. എ​ൻ​ജി​നീ​യ​ർ ബാ​ബു​രാ​ജ്, അ​സി. എ​ൻ​ജി​നീ​യ​ർ ആ​ർ.​ഡി. അ​തി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittadrinking water supplyVadasserykara panchayath
News Summary - 53.02 crore for drinking water supply in Vadasserykara panchayath
Next Story