റാന്നി കംഫർട്ട് സ്റ്റേഷൻ അടഞ്ഞുകിടക്കുന്നു; പൂന്തോട്ടം കാടുപിടിച്ചു
text_fieldsറാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിനു സമീപമുള്ള കംഫർട്ട് സ്റ്റേഷൻ പൂട്ടിക്കിടക്കുന്നു
റാന്നി: ശബരിമല സീസണ് എത്താറായിട്ടും റാന്നിയിലെ കംഫർട്ട് സ്റ്റേഷൻ അടഞ്ഞു കിടക്കുന്നതായി പരാതി. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ ശുചിമുറി കെട്ടിടമാണ് അടഞ്ഞു കിടക്കുന്നത്. അടുത്ത സമയത്ത് കെട്ടിടം ചായം പൂശി മുഖം മിനുക്കിയെങ്കിലും ശുചിമുറി സമുച്ചയം അടഞ്ഞു കിടക്കുകയാണ്.
പരിസരത്ത് ചെടികള്‍ വെച്ചു പിടിപ്പിച്ചിരുന്നെങ്കിലും അവിടെ കാടുകള്‍ വളര്‍ന്നു. ശുചിമുറികൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ടൗണിൽ എത്തുന്നവർക്ക് പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കണമെങ്കിൽ ഹോട്ടലുകളെയോ ഒരു കിലോമീറ്റർ അകലെ ഇട്ടിയപ്പാറയിലോ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

