തുടർഭരണം ഉറപ്പെന്ന് രാജു എബ്രഹാം; ആഗ്രഹം മാത്രമെന്ന് ബാബു ജോർജ്
text_fieldsപത്തനംതിട്ട: തുടർഭരണം ഉറപ്പാെണന്ന് രാജു എബ്രഹാം എൽ.എൽ.എ. എന്നാൽ, തുടർഭരണം ആഗ്രഹം മാത്രമാെണന്നെ് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച ജനവിധി 2021 സംവാദത്തിലാണ് മുന്നണി നേതാക്കളുടെയും അടിയും തിരിച്ചടിയും.
തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നിർണായക ശക്തിയാകുമെന്ന് ബി.ജെ.പി ദക്ഷിണമേഖല ജനറൽ െസക്രട്ടറി ഷാജി ആർ.നായർ പറഞ്ഞു. ജില്ലയിൽനിന്ന് പ്രാതിനിധ്യം ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാനമേഖകളിൽ വൻ വികസനം എത്തിച്ചതായി രാജു എബ്രഹാം എം.എൽ.എ പറഞ്ഞു. വൈദ്യുതി മുടക്കമില്ലാത്ത കേരളമാണ് നാം കണ്ടത്. ബി.ജെ.പി കേന്ദ്ര ഏജൻസിയെ ഇലക്ഷൻ പ്രചാരകരാക്കി മാറ്റി. മുടങ്ങിക്കിടന്ന കോന്നി മെഡിക്കൽ കോളജ് ഉൾെപ്പടെ പല പദ്ധതികളും പൂർത്തിയാക്കി.
ശബരിമല വിമാനത്താവളം നടപടി വേഗത്തിലാക്കി. സാേങ്കതിക പ്രശ്നമുണ്ടായാൽ പകരം ഭൂമി കണ്ടെത്തും. കോടതിയിൽ കേസ് നടക്കുകയാണ്. സി.പി.എമ്മിന് എല്ലാ സീറ്റിലും മത്സരിക്കാൻ കഴിയില്ല. ഘടകകക്ഷികൾക്കും സീറ്റ് നൽകണം. കേരള കോൺഗ്രസ് എം സ്ഥാനാർഥി റാന്നിയിൽ വിജയിക്കും.
പാർട്ടി തീരുമാനം പ്രകാരം 23പേരെ ഒഴിവാക്കിയതിൽ താനും ഉൾപ്പെടും എന്നുമാത്രം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.
ജസ്ന വിഷയത്തിൽ ഒത്തുകളി നടന്നെന്ന് ഡി.സി.സി പ്രസിഡൻറ്
തുടർഭരണത്തിന് ആഗ്രഹിക്കുന്ന എൽ.ഡി.എഫ് എന്തുചെയ്തെന്ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ചോദിച്ചു. യു.ഡി.എഫ് കാലത്ത് തുടക്കമിട്ടതാണ് പല പദ്ധതികളും.
യു.ഡി.എഫ് കാലത്ത് അനുവദിച്ച കോന്നി മെഡിക്കൽ കോളജ് പെയിൻറടിച്ച് ഉദ്ഘാടനം നടത്തി. എട്ടുമാസം കൊണ്ട് മെഡിക്കൽ കോളജ് പൂർത്തിയാക്കിയെന്നാണ് സ്ഥലം എം.എൽ.എ പറഞ്ഞ് നടക്കുന്നത്. അഞ്ചുവർഷം സാധനങ്ങൾക്ക് വിലകൂടില്ലെന്ന് പറഞ്ഞു. ഇപ്പോൾ ജനം ദുരിതം അനുഭവിക്കുകയാണ്. ഒരു വാഗ്ദാനവും പാലിക്കാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിൽ അഴിമതിയാകും പ്രധാനമായും ചൂണ്ടിക്കാണിക്കുകയെന്നും ബാബുജോർജ് പറഞ്ഞു. രാഷ്ട്രീയമായി സി.പി.എമ്മും ബി.ജെ.പിയുമായി ധാരണയുണ്ട്. ജില്ലയിലും ഇത് കാണാം റാന്നിയിൽ ഈ ബന്ധം പരസ്യമായിരുന്നു. രാജു എബ്രഹാം 25വർഷം കൂടി എം.എൽ.എ ആയാലും ചെറുവള്ളിയിൽ വിമാനത്താവളം വരില്ല. ഇനിയും ആളുകളെ പറ്റിക്കാൻ കഴിയില്ല.
ഇതുവരെയും ജസ്നയെന്ന പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിൽ എന്ത് ഒത്തുകളിയാണ് നടന്നതെന്ന് വ്യക്തമാക്കണം. ജില്ലയിലെ ഒരു കൊലപാതകങ്ങൾപോലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്താണ് വിജയം നേടിയത്. റാന്നിയിലെ വികസനം പത്രപ്രസ്താവനകളിൽ കൂടി മാത്രം. സ്ഥാനാർഥികളെ ഹൈകമാൻഡ് സർവേ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നതെന്നും ബാബു ജോർജ് പറഞ്ഞു.
അഴിമതിക്കഥകൾ ജനം മറന്നിട്ടില്ലെന്ന് ബി.ജെ.പി
ഉമ്മൻ ചാണ്ടിയുടെ കാലത്തെയും പിണറായിയുടെ കാലത്തെയും അഴിമതികൾ ജനങ്ങൾ മറക്കിെല്ലന്ന് ഷാജി ആർ.നായർ പറഞ്ഞു. അഴിമതികൾ ഒന്നും നിഷേധിക്കാൻ കഴിയില്ല. കേന്ദ്ര ഏജൻസിയെ വിളിച്ചുവരുത്തിയത് പിണറായി സർക്കാറാണ്. സ്വർണക്കടത്ത് വിഷയം രാഷ്ട്രീയവിരോധം തീർക്കാനാണെന്ന് ഇപ്പോൾ പറയുന്നു. യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നിൽ എൽ.ഡി.എഫ് പേടിച്ചു നിൽക്കുകയാണ്. പാർട്ടി നേതാക്കൾക്കും അവരുടെ കുടുംബത്തിനും മാത്രമേ പിണറായി സർക്കാറിനെ കൊണ്ട് പ്രയോജനം ഉണ്ടായിട്ടുള്ളൂ.
കേന്ദ്ര സർക്കാറിന് എതിരെ ഇതുവരെ ഒരു അഴിമതിപോലും ഉന്നയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. രണ്ടുമുന്നണികളും അധികാരത്തിന് വേണ്ടി മതതീവ്രവാദികളുമായി കൂട്ടുകെട്ടാണ്. റാന്നിയിൽ റബർ പാർക്ക് എവിടെയെന്ന് എം.എൽ.എ പറയണം.
ടിപ്പറുകൾക്ക് ഓടാൻ വേണ്ടിയാണ് മലയോര മേഖകളിൽ റോഡ് നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് ബോബി എബ്രഹാം അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബിജു കുര്യൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

