മഴക്കെടുതി; ജില്ലയില് 250 വീടുകള് ഭാഗികമായി തകര്ന്നു
text_fieldsപത്തനംതിട്ട: ശക്തമായ മഴയില് ജില്ലയിലെ ആറ് താലൂക്കുകളിലായി ഇതുവരെ തകർന്നത് 250 വീടുകള്. ഭാഗികമായാണ് തകർച്ച. കോഴഞ്ചേരി, അടൂര് താലൂക്കുകളില് രണ്ടു വീതം വീടുകള് പൂര്ണമായി തകര്ന്നിട്ടുമുണ്ട്. തിരുവല്ല താലൂക്കിൽ 12, കോഴഞ്ചേരി, കോന്നി, അടൂര് താലൂക്കുകളില് 10, റാന്നി താലൂക്കില് ഒമ്പത്, മല്ലപ്പള്ളി താലൂക്കില് ഏഴ് എന്നിങ്ങനെയാണ് മഴക്കെടുതി ബാധിച്ച വില്ലേജുകള്.
ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി കെ.എസ്.ഇ.ബിക്ക് 80.89 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 149 ഹൈടെന്ഷന് പോസ്റ്റും 816 ലോടെന്ഷന് പോസ്റ്റും തകര്ന്നു. 1069 ട്രാന്സ്ഫോര്മറും തകരാറിലായി. കനത്ത മഴയിലും കാറ്റിലും ജില്ലയില് ഇതുവരെ 3.27 കോടി രൂപയുടെ കൃഷി നാശമുണ്ടായി. 90.75 ഹെക്ടര് സ്ഥലത്ത് വിവിധ കാര്ഷിക വിളകള് നശിച്ചു. 2018 കര്ഷകര്ക്കാണ് നാശനഷ്ടമുണ്ടായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

