ക്വാറം തികഞ്ഞില്ല; തോട്ടപ്പുഴശ്ശേരിയിൽ സി.പി.എം അവിശ്വാസം പരിഗണിച്ചില്ല
text_fieldsകോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ സി.പി.എം നല്കിയ അവിശ്വാസം ക്വോറം തികയാത്തതിനാല്‍ പരിഗണിച്ചില്ല.വ്യാഴാഴ്ച രാവിലെ പ്രസിഡന്റിനെതിരെയും ഉച്ചക്ക് 12.30ന് വൈസ് പ്രസിഡന്റിനുമെതിരെയുമാണ് അവിശ്വാസം ചര്ച്ചക്കെടുക്കാനിരുന്നത്. 13 അംഗങ്ങളില്‍ ആറുപേര്‍ മാത്രമാണ് എത്തിയിരുന്നത്. യു.ഡി.എഫ് -3, എല്‍ഡി.എഫ് -5, ബി.ജെ.പി -3, കോണ്‍ഗ്രസ് വിമതന് -1, സി.പി.എം വിമതന് -1 എന്നിങ്ങനെയാണ് കക്ഷി നില.
സി.പി.എം വിമതനായ സി.എസ്. ബിനോയി പ്രസിഡന്റും കോണ്‍ഗ്രസ് വിമതയായി വിജയിച്ച ഷെറിന് റോയി വൈസ് പ്രസിഡന്റുമായുള്ള ഭരണത്തിന് എല്‍.ഡി.എഫ് അംഗങ്ങള്‍ ഒഴികെയുള്ളവരുടെ പിന്തുണ ഉണ്ടായിരുന്നു. സി.പി.എമ്മിലെ ആര്. കൃഷ്ണകുമാര്‍, സിസിലി തോമസ്, കെ. അജിത, റെന്സിന് കെ. രാജന്, റീന തോമസ് എന്നിവരോടൊപ്പം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ ടി.കെ. രാമചന്ദ്രന് നായരും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തിന് എത്തിയിരുന്നു.
ബി.ജെ.പിയിലെ രശ്മി ആര്. നായര്‍, കെ. പ്രദീഷ്, അനിത ആര്. നായര്‍ എന്നിവരും കോണ്‍ഗ്രസിലെ ലത ചന്ദ്രന്, ജെസി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ്, വൈസ് പ്രസിഡന്റ് ഷെറിന് റോയി എന്നിവര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു.ബി.ജെ.പിയുടെ കൂടി പിന്തുണയുള്ളതിനാല്‍ സി.എസ്. ബിനോയിയെയും ഷെറിനെയും പുറത്താക്കാനുള്ള അവിശ്വാസ നീക്കത്തിന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പിന്തുണയുമുണ്ടായിരുന്നു.
അവിശ്വാസം ഒഴിവായത് രണ്ടാം തവണ
ക്വോറം തികയാത്തതിന്റെ പേരില്‍ ഇതു രണ്ടാം തവണയാണ് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ അവിശ്വാസം പരിഗണിക്കാതെ പോകുന്നത്. ആറു മാസം മുമ്പ് സി.പി.എം കൊണ്ടുവന്ന അവിശ്വാസമാണ് ക്വോറം തികയാതിരുന്നതിനാൽ ഒഴിവായത്.ഇത്തവണ കോണ്‍ഗ്രസ് അംഗങ്ങളുടെ കൂടി പിന്തുണ പ്രതീക്ഷിച്ചാണ് സി.പി.എം അവിശ്വാസം കൊണ്ടുവന്നതെങ്കിലും ഒരാൾ മാത്രമാണ് പിന്താങ്ങിയത്.
എന്നാല്‍, സി.പി.എമ്മിലെ ഒരംഗത്തിനെ പ്രസിഡന്റാക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് രണ്ട് വനിത അംഗങ്ങളും സ്വീകരിച്ചത്. കെ.പി.സി.സിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
’പിന്നില്‍ ഗൂഢാലോചന’
സാധാരണക്കാരായ തന്നെയും വൈസ് പ്രസിഡന്റ് ഷെറിന് റോയിയെയും മുന്നണികളിലെ ചിലർക്ക് അംഗീകരിക്കാനാകാത്തതാണ് തുടര്‍ച്ചയായ അവിശ്വാസത്തിനു പിന്നിലെന്ന് പ്രസിഡന്റ് സി.എസ്. ബിനോയി.
മുന്‍ പ്രസിഡന്റുമാര്‍ കൂടിയായ രണ്ടുപേരുടെ ഗൂഢാലോചനയുടെ ഫലമാണ് അവിശ്വാസ പ്രമേയം. എന്തു കാരണംകൊണ്ടാണ് പ്രമേയം അവതരിപ്പിക്കുന്നതെന്നുപോലും വ്യക്തമാക്കിയിട്ടില്ല.രണ്ട് തവണയും അവിശ്വാസത്തെ അതിജീവിക്കാന്‍ കഴിഞ്ഞത് സാധാരണക്കാരായ ജനങ്ങളുടെ വിശ്വാസം നേടാനായതു കൊണ്ടാണെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

