പി.എസ്.സി കോച്ചിങ് അപേക്ഷ ക്ഷണിച്ചു
text_fieldsപത്തനംതിട്ട: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കു പരിശീലനം സൗജന്യം. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി, സിഖ് എന്നീ വിഭാഗങ്ങൾക്ക് സീറ്റുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. ആറുമാസമാണ് പരിശീലനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20 വൈകീട്ട് അഞ്ച്. ഉദ്യോഗാർഥികൾ 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എൽ.സിയോ, ഉയർന്ന യോഗ്യതയോ ഉള്ളവരായിരിക്കണം. അപേക്ഷകർ വ്യക്തിഗത വിവരങ്ങൾ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം, പ്രിന്‍സിപ്പൽ, സി.സി.എം.വൈ, ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ കോമ്പൗണ്ട് പത്തനംതിട്ട -689645, എന്ന വിലാസത്തിലോ, നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറം ഓഫിസിൽ ലഭിക്കും. ഫോൺ: 9961602993, 8281165072, 9447049521.
ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പത്തനംതിട്ട: ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ അരിത്തമെറ്റിക് കം ഡ്രോയിങ് (എ.സി.ഡി)/ എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ്. ഏതെങ്കിലും വിഷയത്തില്‍ എൻജിനീയറിങ് ഡിഗ്രിയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്നുവര്‍ഷ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഏതെങ്കിലും എൻജിനീയറിങ് ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് (എന്‍.ടി.സി/എന്‍.എ.സി) യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ 18ന് രാവിലെ 11ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂവിനു ഹാജരാകണം. ഫോണ്‍: 0468 2258710.
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആൻഡ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന പ്ലസ് ടു (കോമേഴ്സ്)/ബി.കോം/എച്ച്.ഡി.സി/ജെ.ഡി.സി യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യുസിങ് ടാലി, എസ്.എസ്.എല്‍.സി പാസായവര്‍ക്കായി നാലുമാസത്തെ ഡേറ്റഎന്‍ട്രി ആൻഡ് ഓഫിസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആൻഡ് മലയാളം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല. ഫോണ്‍: 9947123177.
സാക്ഷ്യപത്രം സമര്‍പ്പിക്കണം
റാന്നി പെരുനാട്: ഗ്രാമപഞ്ചായത്ത് സാമൂഹിക സുരക്ഷ വിധവ പെന്ഷന്/50 വയസ്സു കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്ഷൻ എന്നിവയുടെ ഗുണഭോക്താക്കൾ പുനര്‍വിവാഹിതരല്ല എന്ന സാക്ഷ്യപത്രം ഡിസംബർ 25ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 9496042659.
റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തംനതിട്ട: ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫില്‍ഡ് അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് പട്ടിക നിലവിൽ വന്നതായി ജില്ല പി.എസ്.സി ഓഫിസർ അറിയിച്ചു. ഫോൺ: 0468 2222665.
മോണ്ടിസോറി ടീച്ചർ ട്രെയിനിങ്
പത്തനംതിട്ട: എസ്.ആർ.സി കമ്യൂണിറ്റി കോളജ് ജനുവരിയിൽ ആരംഭിക്കുന്ന ഒരുവര്‍ഷത്തെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് ടു /ഏതെങ്കിലും ടീച്ചർ ട്രെയിനിങ് കോഴ്സ്/ഏതെങ്കിലും ഡിപ്ലോമയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. വെബ്സൈറ്റ്: www.srccc.in. ഫോൺ: 0471 2325101, 8281114464.
സ്പെഷൽ ഖാദി മേള
പത്തനംതിട്ട: ക്രിസ്മമസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് പത്തനംതിട്ട ജില്ല ഓഫിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്പെഷൽ ഖാദി മേളയുടെ ജില്ലതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11നു അടൂർ റവന്യൂ ടവറിൽ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യയില്‍ അടൂര്‍ മുനിസിപ്പല്‍ ചെയര്പേഴ്സൻ ദിവ്യ റജി മുഹമ്മദ് നിര്‍വഹിക്കും. ഖാദി ബോര്‍ഡ് അംഗം സാജന് തൊടുക അധ്യക്ഷത വഹിക്കും.
13 മുതൽ ജനുവരി ആറു വരെയാണ് മേള. മേളയോടനുബന്ധിച്ച് അടൂർ, പത്തനംതിട്ട, ഇലന്തൂര്‍, റാന്നി-ചേത്തോങ്കര എന്നിവിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യകളിൽ വിപുലമായ വസ്ത്രശേഖരണം ഒരുക്കിയിട്ടുണ്ട്. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് മേളയിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

