വാഗ്ദാനങ്ങൾ പാലിക്കാത്തതില്‍ പ്രതിഷേധം; കർഷക വഞ്ചനക്കെതിരെ ട്രാക്ടർ റാലി
text_fieldsസംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ നടന്ന ട്രാക്ടർ റാലി
പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ കർഷക വഞ്ചനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകുമെന്ന് ഇടതുപക്ഷ കർഷക യൂണിയനുകൾ പ്രതിജ്ഞയെടുത്തു. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത കർഷക സമിതി ട്രാക്ടർ റാലി നടത്തിയത്.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ ട്രാക്ടറുകളും ഇരുചക്ര വാഹനങ്ങളിലുമായി നൂറുകണക്കിന് കർഷകർ പങ്കെടുത്തു. റാലി നഗരം ചുറ്റി പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിനു മുന്നിൽ സമാപിച്ചു.
തുടര്‍ന്ന് ചേർന്ന യോഗം കർഷകസംഘം സംസ്ഥാന ജോയന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ജില്ല സെക്രട്ടറി ആർ. തുളസീധരന്‍ പിള്ള സമര പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഏരിയ സെക്രട്ടറി വർഗീസ് സക്കറിയ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

