വഖഫ് ഭേദഗതി നിയമം: ചിറ്റാറിൽ അലയടിച്ചു പ്രതിഷേധം
text_fieldsചിറ്റാർ: ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രത്തിലേക്ക് ഈ രാജ്യത്തേ കൂട്ടികൊണ്ടു പോകുന്നതിനുള്ള പരിശ്രമങ്ങള്‍ അതിവേഗം നടന്നു കൊണ്ടിരിക്കുകയാണെന്ന് കെ.യു ജനീഷ്‌കുമാര്‍ എം എല്‍ എ പറഞ്ഞു. ചിറ്റാര്‍-പെരുനാട് ഏരിയാ സംയുക്ത ജമാഅത്തുകളുടെ നേതൃത്വത്തില്‍ ചിറ്റാര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ തിങ്കളാഴ്ച സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയും പ്രതിഷേധ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിന്റെ ഭാഗമായാണ് അര്‍ദ്ധ രാത്രി നേരം പുലരുന്നതിന് മുമ്പ് രാജ്യവിരുദ്ധമായ ഒരു നിയമം പാസാക്കിയെടുത്തത്. വഖഫ് സ്വത്തുക്കള്‍ വിശ്വാസികള്‍ ദൈവത്തിന് സമര്‍പ്പിച്ചിരിക്കുന്നതാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചതാണ് വിശ്വാസികള്‍ക്കിയതിലെ ഈ പ്രവണത. അതിനാല്‍ തന്നെ നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം ഇതിന്റെ ആധാകാരികത രേഖ ആവശ്യപ്പെടുമ്പോള്‍ അത് എല്ലാം സമര്‍പ്പിക്കാന്‍ നിലവിലുള്ള വിശ്വാസികള്‍ക്ക് കഴിയില്ല. 1913ലാണ് വഖഫ് ചെയ്യുന്ന ഭൂമി സംരക്ഷിക്കപ്പെടണമെന്നാശയത്തില്‍ ഒരു നിയമം രാജ്യത്ത് നിലവില്‍ വരുന്നത്. പിന്നീട് പലപ്രാവശ്യം പാര്‍ലമെന്റ് ഈ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തു.
ഇപ്പോള്‍ പാര്‍ലമെന്റില്‍ പാസാക്കി രാഷ്ട്രപതി ഒപ്പ് വെച്ച നിയമമാക്കിയ വഖഫ് ഭേദഗതി ബില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്്‌ലീം സമുദായത്തിന്റെ ഭൂമി പിടിച്ചെടുക്കുന്നതിന് വേണ്ടിയുള്ളതാണ്. അത് വഴി അവരുടെ ചെറുതും വലുതുമായ ആരാധനാലയങ്ങള്‍ അടക്കം പിടിച്ചെടുക്കുകയെന്നുള്ള സംഘപരിവാര്‍ അജണ്ടയാണ് നിലവിലെ വഖഫ് ഭേദഗതികൊണ്ട് ബി ജെ പി ലക്ഷമിടുന്നത്. ഇത് ഇന്ന് മുസ്്‌ലീംങ്ങള്‍ക്കെതിരേയാണെങ്കില്‍ നാളെ മറ്റ് മറ്റുള്ളവര്‍ക്കെതിരേയാവുമെന്നും ജനീഷ്‌കുമാര്‍ എം എല്‍ എ പറഞ്ഞു. ഇതിനെതിരേ രാഷ്ട്രീയ, മത വിത്യാസമില്ലാതെ രാജ്യത്തെ മതേതര വിശ്വാസികളുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ജനീഷ്‌കുമാര്‍ എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
യോഗത്തിൽ ചിറ്റാര്‍-86 മിസ്ബാഹുല്‍ ഉലൂം ജമാഅത്ത് പ്രസിഡന്റ് എച്ച് ഷാജി ഇടയിലേ വീട്ടില്‍ അധ്യക്ഷത വഹിച്ചു. കേരളാ മുസ്്‌ലീം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് മുഖ്യ പ്രഭാഷണം നടത്തി. ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് എ ബഷീര്‍, ചിറ്റാര്‍ ഹിദായത്തുല്‍ ഇസ്്‌ലാം ജമാഅത്ത് പ്രസിഡന്റ് എസ്. നസീര്‍, കൂട്ടാടിപറമ്പില്‍, കേരളാ മുസ്്‌ലീം ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് റസാക്ക് ഇടതുണ്ടിയില്‍, മുഹമ്മദ് ഫാസില്‍, അനസ് മന്നാനി, വിവിധ മഹല്ല് ഇമാമീങ്ങള്‍, പരിപാലന സമിതിയംഗങ്ങള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

