Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുഞ്ഞ്​ ആന്‍റണിയുടെ...

കുഞ്ഞ്​ ആന്‍റണിയുടെ അഭിവാദ്യം ഏ​റ്റെടുത്ത്​ പ്രിയങ്ക

text_fields
bookmark_border
priyanka
cancel
camera_alt

വീ​ൽ​ച്ചെ​യ​റി​ലെത്തിയ ഒ​മ്പ​ത്​ വ​യ​സ്സു​കാ​ര​ൻ ആ​ന്‍റ​ണിയുമായി സൗഹൃദസംഭാഷണത്തിൽ പ്രിയങ്ക

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വ​ൻ ജ​ന​ക്കൂ​ട്ട​ത്തി​നി​ടെ ത​ന്നെ അ​ഭി​വാ​ദ്യം ചെ​യ്യാ​ൻ വീ​ൽ​ച്ചെ​യ​റി​ലി​രു​ന്ന ഒ​മ്പ​ത്​ വ​യ​സ്സു​കാ​ര​ൻ ആ​ന്‍റ​ണി ഉ​യ​ർ​ന്ന്​ പൊ​ങ്ങി​യ​പ്പോ​ൾ വേ​ദി​യി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി പ്രി​യ​ങ്ക ഗാ​ന്ധി. പ്ര​സം​ഗം നി​ർ​ത്തി കു​ട്ടി​യോ​ടും മാ​താ​വി​നോ​ടും സം​സാ​രി​ച്ച​തി​നു ശേ​ഷം ​അ​വ​ർ പ്ര​സം​ഗം തു​ട​ർ​ന്നു. അ​വ​ർ വേ​ദി വി​ടും വ​രെ മാ​താ​വും കു​ഞ്ഞും അ​വി​ടെ തു​ട​ർ​ന്നു. മ​ക​ൻ ആ​ന്റ​ണി​യെ വീ​ൽ​ചെ​യ​റി​ൽ ഇ​രു​ത്തി​യാ​ണ്​ പ്രി​യ​ങ്ക​യെ കാ​ണാ​ൻ ശ​നി​യാ​ഴ്ച മാ​താ​വ്​ നീ​തു സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​ത്. മു​മ്പ്​ ഡ​ൽ​ഹി​യി​ൽ സ്ഥി​ര​താ​മ​സ​മാ​യി​രു​ന്ന നീ​തു​വി​ന് (33)​ പ്രി​യ​ങ്ക സ്വ​ന്തം നാ​ട്ടു​കാ​രി​യാ​ണ്. സ​ദ​സ്സി​ലു​ണ്ടാ​യി​രു​ന്ന ആ​ന്‍റ​ണി​യെ പ്ര​വ​ർ​ത്ത​ക​രാ​ണ്​ എ​ടു​ത്ത്​ ഉ​യ​ർ​ത്തി പ്രി​യ​ങ്ക​യു​ടെ ​​​​​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. ​

സെ​റി​ബ്ര​ൽ പാ​ൾ​സി​യും അ​പ​സ്മാ​ര​വു​മു​ള്ള ആ​ന്റ​ണി​യു​ടെ ജീ​വി​തം വീ​ൽ​ചെ​യ​റി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaPriyanka Gandhi
News Summary - Priyanka greets Anthony
Next Story