Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രിയങ്ക ഗാന്ധി ഇന്ന്...

പ്രിയങ്ക ഗാന്ധി ഇന്ന് പത്തനംതിട്ടയിൽ

text_fields
bookmark_border
priyanka gandhi
cancel

പ​ത്ത​നം​തി​ട്ട : യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍ത്ഥം അ​ഖി​ലേ​ന്ത്യ കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ലോ​ക്സ​ഭ- നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 94 മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1437 ബൂ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ പ​ങ്കെ​ടു​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ഉ​ച്ച​ക്ക് 1.30ന് ​മു​മ്പാ​യി സ്റ്റേ​ഡി​യ​ത്തി​ല്‍ ത​യ്യാ​റാ​ക്കി​യ പ​ന്ത​ലി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഉ​ച്ച​ക്ക് 2.15ന് ​പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍ഗ്ഗ​മാ​ണ്​ പ്രി​യ​ങ്ക​യെ​ത്തു​ക. തു​ട​ര്‍ന്ന് പൂ​ങ്കാ​വ്, വാ​ഴ​മു​ട്ടം, കൊ​ടു​ന്ത​റ, അ​ഴൂ​ര്‍ വ​ഴി റോ​ഡ് മാ​ര്‍ഗ്ഗം മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​ച്ചേ​രും.

പ​ങ്കെ​ടു​ക്കാ​ന്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം പ്ര​വ​ര്‍ത്ത​ക​രെ ഇ​റ​ക്കി വെ​ട്ടി​പ്പു​റം, ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം, റി​ങ് റോ​ഡി​ന്‍റെ സൗ​ക​ര്യ​പ്ര​ദ​മാ​യ വ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന പ​രി​പാ​ടി​ക​ള്‍ 23ന് ​അ​വ​സാ​നി​ക്കും. എ​ല്ലാ ബൂ​ത്തു​ക​ളി​ലെ​യും ഭ​വ​ന സ​ന്ദ​ര്‍ശ​ന​ങ്ങ​ള്‍ ഒ​ന്നും, ര​ണ്ടും ഘ​ട്ട​ങ്ങ​ള്‍ പി​ന്നി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiVisitPathanamthitta News
News Summary - Priyanka Gandhi in Pathanamthitta on saturday
Next Story