സ്വകാര്യ ബസുകൾ പണിമുടക്കി; യാത്രക്കാർ വലഞ്ഞു
text_fieldsസംയുക്ത സമരസമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചും ധർണയും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയിൽ മാറ്റംവരുത്തുക, തകർന്നടിഞ്ഞ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ജില്ലയിലും പണിമുടക്കി. ജില്ലയിൽ സ്വകാര്യ ബസുകൾ ഒന്നും ബുധനാഴ്ച ഓടിയില്ല. ജില്ലയിൽ ഉൾപ്രദേശങ്ങളിൽ യാത്രാ ക്ലേശം രൂക്ഷമായിരുന്നു. പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചും ധർണയും പൊതുഗതാഗത സംരക്ഷണ സമിതി ചെയർമാൻകൂടിയായ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെപ്പറ്റി ഒരു പഠനവും നടത്താതെയാണ് സർക്കാർ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി ആവിഷ്കരിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. െപ്രെവറ്റ് ബസ് മേഖലയെ സംരക്ഷിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രിയദർശിനി പദ്ധതിയിൽ സ്വകാര്യ ബസുകളെക്കൂടി ഉൾക്കൊള്ളിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. കിലോമീറ്ററിന് 55 രൂപ വാടക നൽകി സ്വകാര്യ ബസുകൾകൂടി ഏറ്റെടുക്കണം. അർഹതയുള്ളവർക്ക് മാത്രമായി സൗജന്യയാത്രാ പദ്ധതി നടപ്പാക്കണം. പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്ന് മാർച്ച് ആരംഭിച്ചു. ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് സി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
ഹെവി മോട്ടോർ ബി.എം. എസ് സംസ്ഥാന സെക്രട്ടറി പി.എസ്. ശശി മുഖ്യപ്രഭാഷണം നടത്തി. ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ലാലു മാത്യൂ, ഓർഗനൈസേഷൻ ജില്ല സെക്രട്ടറി വേണു കെ. നായർ. കെ. പി. ഉദയഭാനു, പി.ബി. ഹർഷകുമാർ, എ.എസ്. രഘുനാഥ്, അഡ്വ. ആർ. മനു, കെ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

