ഇങ്ങനെ വിലകയറിയാൽ എങ്ങനാ...?
text_fieldsപത്തനംതിട്ട: ഇങ്ങനെയുണ്ടോ ഒരു വിലക്കയറ്റം!. എല്ലാവർക്കും വിലക്കയറ്റെത്ത കുറിച്ചേ പറയാനുള്ളൂ. പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും ഒന്നുപോലെ വിലകുതിച്ചുയരുന്ന അനുഭവം മുമ്പുണ്ടായിട്ടില്ല.
വിലക്കയറ്റം മുമ്പും ഉണ്ടായിട്ടുെണ്ടങ്കിലും അന്നൊക്കെ നിത്യവും ജോലിയുണ്ടായിരുന്നു. അതിനാൽ ജനം പതിയെ അതുമായി പൊരുത്തെപ്പടുമായിരുന്നു. കോവിഡ് വന്നതോടെ കൂലിപ്പണിയെടുക്കുന്നവരിൽ ബഹുഭൂരിഭാഗത്തിെൻറയും വരുമാനം നിലച്ചു. അന്നുണ്ടായ കടം വീട്ടാനായിട്ടുമില്ല. തൊഴിലിടങ്ങൾ ഉണർന്നുവരുന്നതിനിടെയിലാണ് വയർ നിറക്കണമെങ്കിൽ കിട്ടുന്ന കൂലി മുക്കാലും ചെലവാക്കണമെന്ന അവസ്ഥ വന്നിരിക്കുന്നത്. സാധാരണക്കാർ ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണ്.
അരിവില ഒറ്റയടിക്ക് കൂടിയത് 12 രൂപവരെ
പച്ചക്കറി കൂടാതെ അരിക്കും വില കൂടിയിട്ടുണ്ട്. എല്ലാ ഇനം അരികളുടെയും വില വൻതോതിലാണ് ഉയരുന്നത്. കർണാടകയിൽനിന്ന് എത്തുന്ന മട്ടവടിക്ക് 12 രൂപ കൂടി കിലോഗ്രാമിന് 33ൽനിന്ന് 45 വരെയായി. ആന്ധ്രപ്രദേശിൽ നിന്നെത്തുന്ന ജയ, പൊന്നി, തമിഴ്നാട്ടിൽ നിന്നെത്തുന്ന കുറുവ, പൊന്നി തുടങ്ങിയ അരികളുടെ വില രണ്ടാഴ്ചയിൽ കിലോക്ക് മൂന്ന് മുതൽ അഞ്ച്രൂപ വരെ ഉയർന്നു. ജനുവരി ആകുമ്പോഴേക്കും കനത്ത വിലക്കയറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യയിൽ ഉണ്ടായ കനത്ത മഴയാണ് ഉൽപാദന നഷ്ടത്തിനും അതുവഴി വിലക്കയറ്റത്തിനും കാരണമായത്. ഇന്ധന വിലവർധനയും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്ന് അരി മൊത്ത വ്യാപാരികൾ പറയുന്നു. ബ്രാൻഡഡ് അരിയുടെ അഞ്ചു കിലോ പാക്കറ്റിന് 15 രൂപ വരെ വർധിച്ചു. വെളിച്ചെണ്ണക്കും വില വർധിച്ചിട്ടുണ്ട്. 240 രൂപയാണ് വില. എല്ലാ സാധനങ്ങൾക്കും വില കൂടിയതോടെ ഹോട്ടലുകളിലും വില വർധിപ്പിച്ചു. ചായയും ചെറുകടികളും എല്ലാം 12 രൂപയാക്കി.
പച്ചക്കറി വരവ് കുറഞ്ഞതോടെ പൊതുവിപണിയിൽ കൊള്ള സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റി
വിലവർധന പിടിച്ചുനിർത്താൻ സർക്കാർ ഭാഗത്തുനിന്ന് ഒരു ഇടപെടലും നടക്കുന്നില്ല. സർക്കാറിെൻറ സപ്ലൈകോ ഒൗട്ലെറ്റുകളിൽ മിക്ക സാധനങ്ങളും ലഭ്യവുമല്ല. പൊതുവിപണിയിൽ കൊള്ളയാണ്. ഏകീകൃത വില ഒരിടത്തും ഇല്ല. അയൽ സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി വരവ് കുറഞ്ഞതോടെ ഉള്ളവക്ക് തീവിലയാണ്. തുടരെയുണ്ടായ വെള്ളപ്പൊക്കത്തിൽ ജില്ലയിലെ കൃഷികളും മുഴുവൻ നശിച്ചു. പയർ, പടവലം, പാവൽ, ചീര, വെള്ളരി ഇവയൊക്കെ ജില്ലയിൽ പല സ്ഥലങ്ങളിലും ധാരാളമായി കൃഷി ചെയ്തിരുന്നതാണ്. കനത്ത മഴയിൽ വലിയ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. പച്ചക്കറികള്‍ക്ക് വില വർധിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിയ നിലയിലാണ്. ചില്ലറ വിപണിയില്‍ പലയിടത്തും തക്കാളിയുടെ വില നൂറുരൂപയാണ്.
സാവാളക്ക് 50 രൂപയാണ്. പാവക്കക്കും കൊടുക്കണം നൂറുരൂപ. ഒരുകിലോ കാബേജിനും വില നൂറുതന്നെ. കിലോ 30 മുതല്‍ 40 രൂപവരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 90 രൂപ വരെയായി. 150 രൂപക്ക് നൽകിയ പച്ചക്കറി കിറ്റിന് 200 രൂപയായി.
പലയിടത്തും ഇപ്പോൾ കിറ്റായി നൽകുന്നുമില്ല. കനത്തമഴയെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. തുടരെയുള്ള മഴയിൽ ജില്ലയിലെ കൃഷികളും നശിച്ചിരുന്നു.
ഇന്ധന, പാചകവാതക വിലവര്‍ധനക്ക് പിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നത് കുടുംബ ബജറ്റുകളെ തകർത്തു. വില നിയന്ത്രിക്കാന്‍ സര്‍ക്കാറിെൻറ ഇടപെടല്‍ ഫലം കണ്ടിട്ടില്ല. അയൽ സംസ്ഥാനങ്ങളിൽനിന്നും കർഷകരിൽനിന്നും പച്ചക്കറി നേരിട്ട് വാങ്ങി വിപണിയിൽ എത്തിക്കുമെന്നാണ് കൃഷിമന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

